വാഷിംങ്ടണ്‍: പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരവാദികള്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളം ഒരുക്കുന്നതിനെതിരെ ഇന്ത്യയ്ക്കൊപ്പം അമേരിക്കയും കൈകോര്‍ക്കും. പാകിസ്ഥാന്‍ ഭീകര സംഘടനകളുടെ സുരക്ഷിത താവളമാകരുത് . യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയാണ് നിലപാട് വ്യക്തമാക്കിയത്. തീവ്രവാദം തടയാനുള്ള ഇന്ത്യയുടെ അവകാശം അംഗീകരിക്കുന്നതായും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. അതേസമയം, ആക്രമണത്തില്‍ പങ്കില്ലെന്നും അത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വാദിച്ച് പാകിസ്ഥാന്‍ വാര്‍ത്താ കുറിപ്പ് ഇറക്കി.

വ്യാഴാഴ്ച വൈകുന്നേരമാണ് പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് അംഗം സ്ഫോടക വസ്തു നിറച്ച കാറുമായി സിആര്‍പിഎഫ് ക്യാമ്പിലേക്ക് ഇടിച്ചുകയറിയത്. ആക്രമണത്തില്‍ 39 ധീരജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു.