Thursday, January 1, 2026

നടൻ സജീദ് പട്ടാളം അന്തരിച്ചു; ചലചിത്ര മേഖലയ്ക്ക് മറ്റൊരു നഷ്ടം കൂടി

കൊച്ചി : നടൻ സജീദ് പട്ടാളം (54) അന്തരിച്ചു. ഫോർട്ട് കൊച്ചി സ്വദേശിയാണ് സജീദ്. രോഗ ബാധിതനായി ഏതാനും ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സജീദ് അഭിനയ രംഗത്ത് സജീവമായത് വെബ് സീരീസുകളിലൂടെയാണ് .ജാനെമൻ, കനകം കാമിനി കലഹം, കള തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

തരുൺ മൂർത്തി സംവിധാനം ചെയ്ത് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിൽ സജീദ് ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.ഫോർട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്താണ് സജീദ് പട്ടാളം എന്ന പേര് സ്വീകരിച്ചത്.

കബറടക്കം ഞായറാഴ്ച ഒമ്പതിന് ഫോർട്ടുകൊച്ചി കൽവത്തി മുസ് ലിം ജമാ അത്ത് കബർസ്ഥാനിൽ നടക്കും.ഭാര്യ: റംല. മക്കൾ: ആബിദ, ഷാഫി. മരുമകൻ: ഫാരിഷ്.

Related Articles

Latest Articles