actor-salim-kumar-posted-a-advocate-day-wishes
മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ശ്രദ്ധേയനാണ് സലിം കുമാർ. സിനിമയിൽ കോമഡി താരമായി എത്തിയ താരം മികച്ച നടനുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കുകയായിരുന്നു. ഇപ്പോഴിതാ അഡ്വക്കേറ്റ് ആവാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. അഡ്വക്കേറ്റ് ആവാൻ ഏറെ ആഗ്രഹിച്ചതാണ് എന്നാണ് താരം കുറിക്കുന്നത്. അഡ്വക്കേറ്റ് ഡേ ആശംസിച്ചുകൊണ്ടുള്ള കുറിപ്പിലാണ് തന്റെ നടക്കാതെ പോയ ആഗ്രഹം താരം പറഞ്ഞത്. നിയമവിദ്യാർത്ഥി ആയ മകനിൽ അഭിമാനിക്കുന്നുവെന്നും സലിംകുമാർ വ്യക്തമാക്കി.
സലിംകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്പ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ഒരാഗ്രഹം ആണ് ഒരു അഡ്വക്കേറ്റ് ആവുക എന്നത്, അതുകൊണ്ടാകാം നിയമവിദ്യാർത്ഥി ആയ എന്റെ മകനിൽ ഞാൻ അഭിമാനം കൊള്ളുന്നത്. അഡ്വക്കേറ്റ് ഡേ ആഘോഷിക്കുന്ന,ലോകത്തിലെ എല്ലാ അഡ്വക്കേറ്റുമാർക്കും അഡ്വക്കേറ്റ് .മുകുന്ദൻഉണ്ണിയുടെയും, അഡ്വക്കേറ്റ് . മുകുന്ദന്റെയും, വക്കീൽ ദിനാശംസകൾ.
എന്നാൽ താങ്ങൾ ഒരു വക്കീൽ ആയിരുന്നു എങ്കിൽ വളരെ കുറച്ചു പേര് അറിയുന്ന അഡ്വക്കേറ്റ് സലിം കുമാർ മാത്രം ആയേനെ. ചിരിയുടെ രാജകുമാരൻ സലിം കുമാറിൻറെ ലോകം അറിയാതെ പോയേനെ എന്നാണ് ആരാധകർ പറയുന്നത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. അതിനൊപ്പം താരത്തിന്റെ മകന് ആശംസകൾ അറിയിച്ചുകൊണ്ടും കമന്റുകളുണ്ട്.
താരത്തിന്റെ ഏറ്റവും ഹിറ്റ് കഥാപാത്രമായ മീശമാഥവനിലെ അഡ്വ. മുകുന്ദനുണ്ണിയുടെ കാരിക്കേച്ചറിനൊപ്പമാണ് പോസ്റ്റ്. ലുക്കില്ലന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ എന്ന ഡയലോഗും അതിനൊപ്പമുണ്ട്. എന്തായാലും സലിംകുമാറിന്റെ ആശംസ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…