Thursday, May 23, 2024
spot_img

ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ഒരാഗ്രഹം: എന്റെ മകനിൽ ഞാൻ അഭിമാനിക്കുന്നു: അഡ്വക്കേറ്റ് ഡേ ആശംസകളുമായി സലിംകുമാർ

മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ശ്രദ്ധേയനാണ് സലിം കുമാർ. സിനിമയിൽ കോമഡി താരമായി എത്തിയ താരം മികച്ച നടനുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കുകയായിരുന്നു. ഇപ്പോഴിതാ അഡ്വക്കേറ്റ് ആവാനുള്ള തന്റെ ആ​ഗ്രഹത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. അഡ്വക്കേറ്റ് ആവാൻ ഏറെ ആ​ഗ്രഹിച്ചതാണ് എന്നാണ് താരം കുറിക്കുന്നത്. അഡ്വക്കേറ്റ് ഡേ ആശംസിച്ചുകൊണ്ടുള്ള കുറിപ്പിലാണ് തന്റെ നടക്കാതെ പോയ ആ​ഗ്രഹം താരം പറഞ്ഞത്. നിയമവിദ്യാർത്ഥി ആയ മകനിൽ അഭിമാനിക്കുന്നുവെന്നും സലിംകുമാർ വ്യക്തമാക്കി.

സലിംകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്പ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ഒരാഗ്രഹം ആണ് ഒരു അഡ്വക്കേറ്റ് ആവുക എന്നത്, അതുകൊണ്ടാകാം നിയമവിദ്യാർത്ഥി ആയ എന്റെ മകനിൽ ഞാൻ അഭിമാനം കൊള്ളുന്നത്. അഡ്വക്കേറ്റ് ഡേ ആഘോഷിക്കുന്ന,ലോകത്തിലെ എല്ലാ അഡ്വക്കേറ്റുമാർക്കും അഡ്വക്കേറ്റ് .മുകുന്ദൻഉണ്ണിയുടെയും, അഡ്വക്കേറ്റ് . മുകുന്ദന്റെയും, വക്കീൽ ദിനാശംസകൾ.

എന്നാൽ താങ്ങൾ ഒരു വക്കീൽ ആയിരുന്നു എങ്കിൽ വളരെ കുറച്ചു പേര് അറിയുന്ന അഡ്വക്കേറ്റ് സലിം കുമാർ മാത്രം ആയേനെ. ചിരിയുടെ രാജകുമാരൻ സലിം കുമാറിൻറെ ലോകം അറിയാതെ പോയേനെ എന്നാണ് ആരാധകർ പറയുന്നത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. അതിനൊപ്പം താരത്തിന്റെ മകന് ആശംസകൾ അറിയിച്ചുകൊണ്ടും കമന്റുകളുണ്ട്.

താരത്തിന്റെ ഏറ്റവും ഹിറ്റ് കഥാപാത്രമായ മീശമാഥവനിലെ അഡ്വ. മുകുന്ദനുണ്ണിയുടെ കാരിക്കേച്ചറിനൊപ്പമാണ് പോസ്റ്റ്. ലുക്കില്ലന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ എന്ന ഡയലോ​ഗും അതിനൊപ്പമുണ്ട്. എന്തായാലും സലിംകുമാറിന്റെ ആശംസ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Related Articles

Latest Articles