Celebrity

പുനീതിന്റെ സാമൂഹിക സേവനവുമായി വിശാൽ: 1800 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കും

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന പുനീത് രാജ്കുമാറിന്റെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കരകയറാൻ സിനിമാ മേഖലയ്ക്ക് ആയിട്ടില്ല. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖല. ഇപ്പോഴിതാ പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് തമിഴ് നടൻ വിശാൽ. വിശാലിന്റെ പുതിയ ചിത്രമായ ‘എനിമി’യുടെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം അറിയിച്ചത്.

‘പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇൻ‍ഡസ്ട്രിയുടെ മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ അദ്ദേഹം ഏറ്റെടുത്തിരുന്നു. അതു ഞാൻ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുകയാണ്. അദ്ദേഹത്തിന് വേണ്ടി അവരുടെ വിദ്യാഭ്യാസം ചെലവ് ഞാൻ ഏറ്റെടുക്കും. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തു. ഞാനും അതു തുടരും’, എന്നാണ് വിശാൽ പറഞ്ഞത്.

Meera Hari

Recent Posts

ആശങ്കയൊഴിയാതെ കേരളത്തിലെ ആരോഗ്യമേഖല ! കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് മർദ്ദനം; ആശുപത്രിയിൽ പോലീസ് എത്തിയിട്ടും കേസ് എടുത്തില്ലെന്ന് പരാതി

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനമേറ്റതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പേ കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ മര്‍ദ്ദനം. കൊല്ലം…

7 mins ago

വിഷ്ണുപ്രിയ വധക്കേസ് ! പ്രതി ശ്യാംജിത്തിന് ജീവപര്യന്തം ! വിധി തൃപ്തികരമെന്ന് പ്രോസിക്യൂഷൻ

കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച്…

17 mins ago

വിമാനം ഉണ്ട് ; പക്ഷെ പറത്താൻ ആളില്ല !

ഒരു സത്യം പറയട്ടെ ? കളിയാക്കരുത്.....! മാലിദ്വീപിന് പറ്റിയ അക്കിടി അറിഞ്ഞോ ?

1 hour ago

കെ.എസ് ഹരിഹരൻ്റെ വീടിന് നേരെയുള്ള ആക്രമണത്തിൽ പോലീസ് കേസെടുത്തു; പ്രതികൾ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ

കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതികൾ…

2 hours ago

സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ! അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും;രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഇടതുമുന്നണിയില്‍ ചരട് വലി

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സി.പി.ഐ തീരുമാനം. സി.പി.ഐയുടെ സീറ്റ് സി.പി.ഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു.…

3 hours ago