Tuesday, May 21, 2024
spot_img

പഞ്ചാബില്‍ 15 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു; ആറുപേര്‍ പുതുമുഖങ്ങള്‍; അമരീന്ദര്‍ സിംഗുമായി അടുപ്പമുള്ള അഞ്ച് പേരെ മന്ത്രി സഭയില്‍ നിന്നും ഒഴിവാക്കി

ചണ്ഡിഗഢ്: പഞ്ചാബില്‍ പുതിയ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനില്‍ നടന്ന ചടങ്ങിലാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. പുതിയ ആറ് പേരടക്കം 15 മന്ത്രിമാരാണ് ചരണ്‍ജിത് സിംഗ് ചന്നി മന്ത്രി സഭയില്‍ ഉള്ളത്. കഴിഞ്ഞ മന്ത്രിസഭയിലെ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ നിലനിര്‍ത്തുകയും ചെയ്തു.

ചന്നിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന് അദ്ദേഹം സ്ഥാനമേറ്റ് ഒരാഴ്ചക്ക് ശേഷമാണ് മറ്റുളളവര്‍ മന്ത്രിസഭയിലേക്ക് എത്തുന്നത്. റാണ ഗുര്‍മിത് സിംഗ് സോധി ഉള്‍പ്പെടെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി അടുപ്പമുള്ള അഞ്ച് പേരെ മന്ത്രി സഭയില്‍ നിന്നും ഒഴിവാക്കി. അതേസമയം അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ ഉണ്ടായവരെ ഒഴിവാക്കിയതിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പങ്കെടുത്തില്ല.

അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ അംഗമായിരുന്ന റാണാ ഗുരുജീത്ത് സിങും പുതിയ മന്ത്രിസഭയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഖനന അഴിമതി കേസില്‍ ഉള്‍പ്പെട്ട റാണയെ മന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ട് 6 എംഎല്‍എമാര്‍ സിന്ധുവിന് കത്തയച്ചിരുന്നെങ്കിലും ഈ പ്രതിഷേധങ്ങള്‍ തള്ളിക്കളയുകയിയിരുന്നു.

ബ്രഹ്ം മൊഹീന്ദ്ര, മന്‍പ്രീത് സിംഗ് ബാദല്‍, ത്രിപ്തി രജീന്ദര്‍ സിംഗ് ബജ്‌വ, സുഖ്ബീന്ദര്‍ സിങ് സര്‍കറിയ, റാണ ഗുര്‍ജിത് സിംഗ്, അരുണ ചൗധരി, റസിയ സുല്‍ത്താന, ഭരത് ഭൂഷണ്‍ ആശു, വിജയ് ഇന്ദര്‍ സിംഗ്ല, രണ്‍ദീപ് സിംഗ് നഭ, രാജ് കുമാര്‍ വര്‍ക്ക, സംഗത് സിംഗ് ഗില്‍സിയാന്‍, പര്‍ഗത് സിംഗ്, അമരീന്ദര്‍ സിംഗ് രാജ വാരിംഗ്, ഗുക്രിരത് സിംഗ് കോട്‌ലി എന്നിവരാണ് ഇന്ന് സ്ഥാനേറ്റ മന്ത്രിമാര്‍.

Related Articles

Latest Articles