actor-yusuf-hussain-dies-of-covid
മുംബൈ: ബോളിവുഡ് നടൻ യൂസഫ് ഹുസൈന്‍ അന്തരിച്ചു. 73 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. മരുമകനും സംവിധായകനുമായ ഹൻസൽ മെഹ്തയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. നടന്മാരായ അഭിഷേക് ബച്ചന്‍, മനോജ് ബാജ്‌പെ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
2003-ല്‍ ആദ്യമായി ഒന്നിച്ചഭിനയിച്ച കുച്ച് നാ ഹോ മുതലുള്ള അടുപ്പം കുറിച്ചാണ് അഭിഷേക് ആദരാഞ്ജലികൾ നേർന്നത്. ദൂം 2, റയീസ്, റോഡ് ടു സങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് യൂസഫ് ഹുസൈന്‍.
യൂസഫിന്റെ മകൾ സഫീനയുടെ ഭർത്താവാണ് ഹൻസൽ മെഹ്ത. തന്റെ സിനിമാജീവിതത്തില്‍ യുസഫ് വഹിച്ച പങ്ക് ഓര്‍ത്തുകൊണ്ടായിരുന്നു ഹന്‍സലിന്റെ കുറിപ്പ്. സംവിധായകനെന്ന നിലയില്‍ താന്‍ ബുദ്ധിമുട്ടിലായപ്പോള്‍, കരിയർ അവസാനിച്ചെന്ന് കരുതിയപ്പോൾ യൂസഫാണ് തന്നെ സഹായിച്ചതെന്നും അദ്ദേഹം തനിക്ക് അമ്മായച്ഛനല്ല മറിച്ച് അച്ഛൻ തന്നെയായിരുന്നെന്നും ഹൻസൽ കുറിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…