actress-archana-suseelan-got-married
മലയാള സിനിമാ സീരിയൽ നടി അർച്ചന സുശീലൻ വിവാഹിതയായി. പ്രവീൺ നായർ ആണ് വരൻ. വിവാഹക്കാര്യം അർച്ചന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വിവാഹചിത്രങ്ങളം നടി പങ്കുവച്ചിട്ടുണ്ട്. അമേരിക്കയിൽ വച്ച് അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. അർച്ചനയുടെ സഹോദരൻ രോഹിത് സുശീലന്റെ വിവാഹവും ഇതേ ദിവസം നടന്നു.
കൂടാതെ അടുത്തിടയായി അർച്ചന വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്ന് കാത്തിരുന്നത് പോലെ ആ സന്തോഷ വാർത്ത അറിയിച്ച് ഒടുവിൽ അർച്ചന തന്നെ രംഗത്തെത്തി. ഇൻസ്റ്റാഗ്രാം പേജിലൂടെ വിവാഹാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും നടി പങ്കുവച്ചിട്ടുണ്ട്. പ്രവീൺ നായരെ ഞാൻ വിവാഹം കഴിച്ചു. നിന്നെ പോലൊരാളെ ജീവിതത്തിലേക്ക് ലഭിച്ച ഞാൻ ഭാഗ്യവതിയാണ്. എനിക്ക് സന്തോഷവും സ്‌നേഹവും നൽകുന്നതിന് നന്ദി. ചിത്രങ്ങൾക്കൊപ്പം അർച്ചന കുറിച്ചു.
മാത്രമല്ല സഹോദരൻ രോഹിത്തിന്റെ വിവാഹചിത്രവും അർച്ചന പങ്കുവച്ചിട്ടുണ്ട്. അർപിതയാണ് വധു. ഞങ്ങളുടെ കുടുംബത്തിന് ഇത് ഏറ്റവും സന്തോഷം നിറഞ്ഞ ഒരു ദിവസമാണ് എന്ന് അർച്ചനയുടെയും രോഹിത്തിന്റെയും സഹോദരിയായ കൽപന കുറിച്ചു. നടി ആര്യയുടെ മുൻഭർത്താവാണ് രോഹിത്. അർച്ചനയ്ക്ക് വിവാഹാശംസകൾ നേർന്ന് ആര്യയും എത്തി.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…