ബെയ്ജിങ്: ദേശീയ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മതകാര്യങ്ങളിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്താൻ പ്രസിഡന്റ് ഷീ ജിൻ പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് ഭരണകൂടം.
മതപരമായ വിഷയങ്ങളെക്കുറിച്ചു നടന്ന ദേശീയ സമ്മേളനത്തിൽ പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
മതകാര്യങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചാണെന്ന് ഉറപ്പുവരുത്തലാണ് നീക്കത്തിന്റെ കാരണം.
‘വിശ്വാസികളിൽ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിനും ചൈനീസ് സംസ്കാരം വളർത്തിയെടുക്കുന്നിനുമുള്ള നടപടികൾ സ്വീകരിക്കണം. മതപരമായ പ്രവർത്തനങ്ങൾ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന പരിധിക്കുള്ളിൽ നടത്തണം. പൗരന്മാരുടെ ആരോഗ്യം നശിക്കാനോ പൊതുക്രമത്തെ തകർക്കുന്നതിനോ ഇതു കാരണമാകരുത്. വിദ്യാഭ്യാസ, നീതിന്യായ, ഭരണനിർവഹണങ്ങളിൽ ഇടപെടുന്നതും ഒഴിവാക്കണം ‘- ഷീ പറഞ്ഞു.
അതേസമയം മതവിശ്വാസത്തിനുള്ള അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന പാർട്ടിയുടെ നയം നടപ്പാക്കും. പാർട്ടിയെയും സർക്കാരിനെയും വിശ്വാസികളുമായി ബന്ധിപ്പിക്കുന്ന പാലമായി മതസംഘടനകൾ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ മതവിശ്വാസങ്ങൾ അടിച്ചമർത്തുന്നതായുള്ള ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് സമ്മേളനം വിളിച്ചുചേർത്തത്.
എന്നാൽ 2019-ൽ ഔദ്യോഗികമായി പുറത്തിറക്കിയ ധവളപത്രം പ്രകാരം രാജ്യത്തു 20 കോടി വിശ്വാസികളാണുള്ളത്. ഭൂരിഭാഗവും തിബറ്റൻ ബുദ്ധമതവിശ്വാസികളാണ്. ബാക്കിയുള്ളവരിൽ രണ്ടു കോടിപേർ മുസ്ലിങ്ങളാണ്. 3.8 കോടിപേർ പ്രൊട്ടസ്റ്റൻറുകാരും 60 ലക്ഷം പേർ ക്രൈസ്തവ മതവിശ്വാസികളുമാണ്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…