Tuesday, September 29, 2026

നടി അർച്ചന സുശീലൻ വിവാഹിതയായി: കല്യാണം അമേരിക്കയിൽ; വൈറലായി ചിത്രങ്ങൾ

മലയാള സിനിമാ സീരിയൽ നടി അർച്ചന സുശീലൻ വിവാഹിതയായി. പ്രവീൺ നായർ ആണ് വരൻ. വിവാഹക്കാര്യം അർച്ചന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വിവാഹചിത്രങ്ങളം നടി പങ്കുവച്ചിട്ടുണ്ട്. അമേരിക്കയിൽ വച്ച് അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. അർച്ചനയുടെ സഹോദരൻ രോഹിത് സുശീലന്റെ വിവാഹവും ഇതേ ദിവസം നടന്നു.

കൂടാതെ അടുത്തിടയായി അർച്ചന വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്ന് കാത്തിരുന്നത് പോലെ ആ സന്തോഷ വാർത്ത അറിയിച്ച് ഒടുവിൽ അർച്ചന തന്നെ രംഗത്തെത്തി. ഇൻസ്റ്റാഗ്രാം പേജിലൂടെ വിവാഹാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും നടി പങ്കുവച്ചിട്ടുണ്ട്. പ്രവീൺ നായരെ ഞാൻ വിവാഹം കഴിച്ചു. നിന്നെ പോലൊരാളെ ജീവിതത്തിലേക്ക് ലഭിച്ച ഞാൻ ഭാഗ്യവതിയാണ്. എനിക്ക് സന്തോഷവും സ്‌നേഹവും നൽകുന്നതിന് നന്ദി. ചിത്രങ്ങൾക്കൊപ്പം അർച്ചന കുറിച്ചു.

മാത്രമല്ല സഹോദരൻ രോഹിത്തിന്റെ വിവാഹചിത്രവും അർച്ചന പങ്കുവച്ചിട്ടുണ്ട്. അർപിതയാണ് വധു. ഞങ്ങളുടെ കുടുംബത്തിന് ഇത് ഏറ്റവും സന്തോഷം നിറഞ്ഞ ഒരു ദിവസമാണ് എന്ന് അർച്ചനയുടെയും രോഹിത്തിന്റെയും സഹോദരിയായ കൽപന കുറിച്ചു. നടി ആര്യയുടെ മുൻഭർത്താവാണ് രോ​ഹിത്. അർച്ചനയ്ക്ക് വിവാഹാശംസകൾ നേർന്ന് ആര്യയും എത്തി.

Related Articles

Latest Articles