എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദിഖിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ദിലീപിന് നൽകാനെന്ന പേരിൽ നൽകിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിൻറെ മൊഴിയെടുത്തത്. ആലുവ അൻവർ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു. പ്രോസിക്യൂഷൻ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തിൽ കൂറുമാറിയിരുന്നു. ദിലീപിൻറെ സഹോദരീഭർത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാൻ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. ഇരുവരെയും ചോദ്യം ചെയ്തത് ഇന്നലെയാണ്.
ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയപ്പോൾ ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ഇതിൽ വ്യക്തത വരുത്താൻ കൂടിയായിരുന്നു ചോദ്യം ചെയ്യൽ. ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൾസർ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു. എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടൻറെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് പറഞ്ഞത് എന്നും ക്രൈംബ്രാഞ്ച് ചോദിച്ചു.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…