Sunday, December 21, 2025

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന്‍റെ നിര്‍ണ്ണായക രഹസ്യ മൊഴി 12ന്; ദിലീപ് വീണ്ടും കുടുങ്ങുമോ?

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി ഈ മാസം 12ന് രേഖപ്പെടുത്തും. കേസിൽ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന് കോടതി സമൻസ് അയച്ചു.

ബാലചന്ദ്രകുമാർ പുറത്തുവിട്ട രേഖകള്‍ ഇതിനോടകം ദിലീപിന് (Dileep) കുരുക്കായി മാറിയിരിയ്ക്കുകയാണ്. ദിലീപിനെയും ഒന്നാം പ്രതി പൾസർ സുനി എന്ന് വിളിക്കുന്ന സുനിൽ കുമാറിനേയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ദിലീപിന്‍റെ ഭാര്യ കാവ്യയേയും വീണ്ടും ചോദ്യം ചെയ്‌തേക്കും.
കേസില്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ അന്വേഷണത്തിനായി പുതിയ സംഘത്തെ സർക്കാർ നിയമിച്ചിട്ടുണ്ട്.

അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കില്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന്റെ പാളിച്ചകള്‍ മറികടക്കാനാവരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന ഹൈക്കോടതി ചൂണ്ടിക്കാട്ടി. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി പരാമര്‍ശം.

Related Articles

Latest Articles