Thursday, May 23, 2024
spot_img

ജയിലിൽ മിന്നൽ പരിശോധന; ഉദ്യോഗസ്ഥരെ കണ്ട് മൊബൈല്‍ ഫോണ്‍ വിഴുങ്ങി തടവുകാരന്‍; പിന്നെ സംഭവിച്ചത്

ദില്ലി: ജയിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ പിടിക്കപ്പെടുമെന്ന് ഭയന്ന് തടവുകാരൻ വിഴുങ്ങി. തിഹാർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ (Jail) അടക്കമുള്ള നിരോധിത വസ്‌തുക്കൾ ജയിലിനുള്ളിലേക്ക് കടത്തുന്നുണ്ടോ എന്നറിയാൻ അധികൃതർ നടത്തിയ പരിശോധനയ്ക്കിടെയാണ് തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങിയത്.

അയാളെ ഉടന്‍ ദില്ലിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും മൊബൈൽ ഫോൺ പുറത്തുവന്നിട്ടില്ല. നിലവിൽ തടവുകാരന്‍റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും മൊബൈൽ ഫോൺ തനിയെ പുറത്തുവന്നില്ലെങ്കിൽ ശസ്ത്രക്രിയ നടത്തുമെന്നും ജയിൽ ഡയറക്‌ടർ ജനറൽ സന്ദീപ് ഗോയൽ അറിയിച്ചു.

Related Articles

Latest Articles