Wednesday, September 23, 2026

നടിയെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണ സമയപരിധി നാളെ അവസാനിക്കാനിരിക്കെ പ്രോസിക്യൂഷന്‍റെ നിര്‍ണായക നീക്കം; കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിനായി കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിനുള്ള സമയ പരിധി നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും മുൻ ഡിജിപി ആ‍ർ ശ്രീലേഖയുടെ പരാമർശങ്ങളിൽ പരിശോധന വേണമെന്നുമാണ് ഹർജിയിൽ പരാമർശിക്കുന്നത്.

അതേസമയം ഇന്നലെ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ പരിശോധനാഫലത്തിൽ ഹാ‍ഷ് വാല്യൂ മാറിയെന്ന് സ്ഥിരീകരിച്ചിരുന്നു. മൂന്ന് തവണ ഹാഷ് വാല്യു മാറിയതാതായാണ് പരിശോധനയിൽ തെളിഞ്ഞത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയത‍െന്നാണ് കണ്ടെത്തിയത്. പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു

Related Articles

Latest Articles