Wednesday, December 24, 2025

നടിയെ ആക്രമിച്ചെന്ന കേസ്; പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചെന്ന് ആരോപണം;വിചാരണക്കോടതി മാറ്റാന്‍ സുപ്രീം കോടതിയെ സമീപിച്ച് അതിജീവിത

ദില്ലി: നടിയെ ആക്രമിച്ചെന്ന കേസില്‍ വിചാരണക്കോടതി മാറ്റാന്‍ അതിജീവിത സുപ്രീം കോടതിയില്‍. കോടതി മാറ്റണം എന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി നൽകിയിരിക്കുന്നത്. പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

പൊലീസിന് ലഭിച്ച ശബ്ദരേഖയില്‍നിന്ന് ഈ ബന്ധം വ്യക്തമാണ്. എന്നാൽ അതു പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന റിപ്പോര്‍ട്ട് പ്രോസിക്യുഷനെ അറിയിക്കുന്നതില്‍ ജഡ്ജിക്ക് വീഴ്ചയെന്നും അതിജീവിത സുപ്രീം കോടതിയില്‍ അറിയിച്ചു.
അഡീഷനൽ സെഷൻസ് കോടതിയിൽ നടന്നിരുന്ന വാദം, ജഡ്ജി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ആയതോടെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്തിയത്.

ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് അനുമതിയോടെയാണ് സെഷൻസ് കോടതി കേസിന്റെ വിചാരണയ്ക്കു നടപടി ഉണ്ടായത്. ഇതേത്തുടർന്നാണ് കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിലെത്തിയത്. എന്നാൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബെഞ്ച് അതിജീവിതയുടെ ഈ ആവശ്യം തള്ളുകയായിരുന്നു

Related Articles

Latest Articles