കൊച്ചി : നടിയെ അക്രമിച്ച കേസിൽ നിന്നും സ്റ്റീസ് കൗസർ എടപ്പഗത്തിനെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചത്. തുടർന്നും ഈ ബെഞ്ചിൽ തന്നെയാകും പരിഗണിക്കുക. ആദ്യം മുതൽ തന്നെ കേസ് പരിഗണിക്കുന്നതിനാൽ നിയമപരമായി കേസിൽ നിന്ന് പിൻമാറുക സാദ്ധ്യമല്ലെന്ന് വ്യക്തമാക്കികൊണ്ടാണ് കോടതി ആവശ്യം നിരസിച്ചത്
ആദ്യം ക്രൈം ബ്രാഞ്ചിന്റെ സമയപരിധി മാർച്ച് മുപ്പതിനാണ് നിശ്ചയിച്ചിരുന്നത്. തുടർന്ന് ഏപ്രിൽ 15 ലേക്ക് ഇത് നീട്ടി. അവസാനമായി മേയ് 30 വരെയാണ് സമയം നൽകിയത്. ഇതിന് പിന്നാലെയാണ് വീണ്ടും സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് നടി ആവശ്യവുമായെത്തിയത്.
എന്നാൽ ആദ്യം മുതൽതന്നെ ഈ കേസ് പരിഗണിക്കുന്നതിനാൽ തനിക്ക് ഈ കേസിൽ നിന്ന് പിന്മാറാനാവില്ലെന്ന് കൗസർ എടപ്പഗത്ത് പറഞ്ഞു. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടി നൽകിയ ഹർജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി. തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഉച്ചയ്‌ക്ക് 1.45 ന് ഹൈക്കോടതി പരിഗണിക്കും.
അതേസമയം ദ്യശ്യങ്ങൾ തന്റെ കയ്യിലുണ്ടെന്ന ആരോപണം തെറ്റാണെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുൻപ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. അത് ഇതുവരെയും പരിശോധിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഫോണുകൾ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും, വിവരങ്ങൾ മുഴുവനായും മുംബൈയിലെ ലാബിൽ നിന്നും ലഭിച്ചതാണെന്നും ദിലീപ് വ്യക്തമാക്കി
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…
അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി പിണറായി വിജയനെ വാരിയലക്കി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി…
റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…
ദില്ലി : ആർഎസ്എസിനെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിങ്ങ്. കോൺഗ്രസ് നേതൃത്വത്തിൽ…
എസ് ഡി പി ഐ പിന്തുണ സ്വീകരിക്കരുതെന്ന് കോൺഗ്രസ് സർക്കുലർ ! നേമത്തും പാലക്കാട്ടും പരസ്യമായി വാങ്ങിയ വോട്ടുകൾ ഇനി…