Wednesday, May 29, 2024
spot_img

നടിയെ ആക്രമിച്ച കേസിൽ രാഷ്ട്രീയ അട്ടിമറി;അതിജീവിതയുടെ ആരോപണത്തിന് പിന്നാലെ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ നിർദ്ദേശം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അതിജീവിത സർക്കാരിനെതിരെ രംഗത്തെത്തിയതിനെ തുടർന്ന് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ട്. സമയപരിധിയുടെ പേരിൽ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെങ്കിൽ കോടതിയെ സമീപിക്കണം. എല്ലാ തെളിവുകളും കൃത്യമായി പരിശോധിച്ച് നീതിപൂർവ്വമായ അന്വേഷണം ഉറപ്പാക്കാനും സർക്കാർ നിർദ്ദേശിക്കുന്നു.

അതിജീവിത,കേസിൽ രാഷ്‌ട്രീയ അട്ടിമറി നടന്നെന്ന ആരോപണം ഉന്നയിച്ച് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയതിനെ തുടർന്ന് ആണ് നടിയുടെ ഹർജിക്ക് പിന്നാലെയുള്ള സർക്കാരിന്റെ പുതിയ നീക്കം.

ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റത്തിന് പിന്നാലെ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടിരുന്നതിനും ഇതോടെ ഹൈക്കോടതി നിർദ്ദേശിച്ച സമയപരിധിയായ ഈ മാസം 31നകം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നതിനും എതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Latest Articles