Cinema

വണ്ണം കുറഞ്ഞല്ലോ വല്ല അസുഖവുമുണ്ടോ?: വിമർശകർക്ക് ഖുശ്ബു നൽകിയ മറുപടി വൈറൽ

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് നടി ഖുശ്ബു. ഒരുകാലത്ത് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ നിറസാന്നിധ്യമായിരുന്നു താരം. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെപെട്ടെന്നാണ് വൈറലാകാറുള്ളത്. അടുത്തിടെ വമ്പൻ മേക്കോവർ നടത്തി താരം ആരാധകരെ അമ്പരപ്പിച്ചിരുന്നു. 20 കിലോ ഭാരമാണ് ഖുശ്ബു കുറച്ചത്.

താരത്തിന്റെ മേക്കോവറിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രം​ഗത്തെത്തിയിരുന്നു. എന്നാൽ വണ്ണം കുറഞ്ഞതു കണ്ട് വല്ല അസുഖവുമുണ്ടോ എന്ന് ചോദിച്ചവരുണ്ട്. ഇപ്പോൾ അവർക്ക് മറുപടിയുമായി എത്തുകയാണ് താരം.

ഖുശ്ബു ട്വിറ്ററിലൂടെ കുറിപ്പ് വായിക്കാം

“20 കിലോ ഭാരം കുറഞ്ഞ്, ജീവിതത്തിലെ ഏറ്റവും ആരോഗ്യമുള്ള ഘട്ടത്തിലാണ് ഞാനിപ്പോൾ. ഇത്രയും ആരോ​ഗ്യത്തോടെ താൻ ഇതുവരെ ഇരുന്നിട്ടില്ലെന്നാണ് ഖുശ്ബു പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നിങ്ങളും സ്വന്തം ആരോഗ്യം സംരക്ഷിക്കുക. ആരോഗ്യമാണ് ശരിയായ സമ്പത്തെന്ന് മറക്കരുത്. ഇനി എനിക്ക് എന്തെങ്കിലും അസുഖമാണോ എന്ന് ചോദിക്കുന്നവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. ഇത്രയും ആരോഗ്യത്തോടെ ഞാൻ ഇതുവരെ ഇരുന്നിട്ടില്ല. ശരീരഭാരം കുറച്ച് ഫിറ്റ് ആവാൻ നിങ്ങളിൽ പത്തു പേരെയെങ്കിലും പ്രചോദിപ്പിച്ചാൽ, സ്വയം വിജയിച്ചതായി ഞാൻ കണക്കാക്കും” ഖുശ്ബു കുറിച്ചു. തന്റെ പഴയ ചിത്രവും പുതിയ ചിത്രവും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റ്.

രജനീകാന്തിന്റെ അണ്ണാത്തെയാണ് ഖുശ്ബുവിന്റെ തിയേറ്ററിൽ എത്തിയ അവസാന ചിത്രം. സിനിമയ്ക്കൊപ്പം തന്നെ രാഷ്ട്രീയത്തിലും സജീവമാണ് താരം. കഴിഞ്ഞ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ ഖുഷ്ബു അവിടെ സ്ഥാനാർഥിയുമായി. തൗസൻറ് ലൈറ്റ്സ് മണ്ഡലത്തിൽ മത്സരിച്ച അവർ പക്ഷേ ഡിഎംകെ സ്ഥാനാർഥിയോട് തോൽക്കുകയായിരുന്നു.

admin

Recent Posts

കേന്ദ്രം ബിജെപി ഭരിക്കുന്നതിന്റെ രാഷ്ട്രീയ നേട്ടം എല്‍ഡിഎഫ് കൊയ്യുന്നു | യുവരാജ് ഗോകുല്‍

കേരളത്തിലെ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ രാഹുല്‍ - പിണറായി കലഹം തീരും. അതു കേരള സ്‌പെഷ്യല്‍ മാത്രമാണ്. പ്രത്യയശാസ്ത്രപരമായി സിപിഎം അണികള്‍…

4 mins ago

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ ‘ അടിതെറ്റി’ ! കാൽ വഴുതി വീണ് മമത ബാനർജി ; നാല് മാസത്തിനുളളിൽ മൂന്നാമത്തെ അപകടം

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഹെലികോപ്ടറിൽ കാൽവഴുതി വീണു. ധൃതിയിൽ സീറ്റിലിരിക്കാൻ…

36 mins ago

അവസാനമായി ചിഹ്നം ഒന്നുകാണാൻ തടിച്ചുകൂടി സഖാക്കൾ !

വോട്ടെടുപ്പ് ഇന്നലെ രാത്രി വരെ നീണ്ടതിന്റെ കാരണം ഇത് ; വീഡിയോ കാണാം....

1 hour ago

കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുന്നു ! പാർട്ടിയെ വളർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കാനാണ് ശ്രമിക്കേണ്ടത് ; ബിജെപിയെ പാഠം പഠിപ്പിക്കാനല്ലെന്ന് ശോഭ സുരേന്ദ്രൻ

ആലപ്പുഴ : കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പാർട്ടിയിലുള്ള നേതാക്കമാരെ എങ്ങനെ ശരിയായി…

1 hour ago

രാജ്‌ഭവന്റെ പരിഗണനയിൽ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; ഒപ്പുവച്ചത് ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പടെയുള്ളവ

തിരുവനന്തപുരം∙ രാജ്‌ഭവന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുളള…

1 hour ago

പിണറായിയുടെ അടുപ്പക്കാരനായിരുന്ന ഇ പി തെറ്റിപ്പിരിഞ്ഞതെങ്ങനെ ? EP

പാർട്ടി നിലപാട് പറഞ്ഞ് പാർട്ടിയുടെ കടിഞ്ഞാൺ കൈക്കലാക്കാൻ പിണറായി ! സിപിഎമ്മിൽ അസാധാരണ നീക്കങ്ങൾ I CPIM KERALA

1 hour ago