കൊച്ചി: കൊച്ചിയിൽ ട്രാൻസ്ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. നടിയും മോഡലുമായ ട്രാൻസ്ജെന്‍ഡറിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് മരിച്ചത്. ഇവർക്ക് ഇരുപത്തിയേഴ് വയസ്സായിരുന്നു.
രാവിലെ പത്തരയോടെയാണ് കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ ഷെറിനെ കണ്ടെത്തിയത്. തുടർന്ന് ലോഡ്ജിലുള്ളവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശിയാണ് ഷെറിന്‍. വര്‍ഷങ്ങളായി കൊച്ചിയിലാണ് ഇവരുടെ താമസം. സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

