നോർത്ത് ഇന്ത്യൻ ലുക്കിൽ ഫാഷൻ ഷോയിൽ തിളങ്ങി നടി പ്രയാഗ മാർട്ടിൻ. താരം റാംപിലെത്തുന്ന മനോഹര ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കോഴിക്കോട് വച്ച് നടന്ന ഒരു സ്വകാര്യ ഫാഷൻ ഷോയിലെ ചിത്രങ്ങളാണ് വെെറലായത്. നോർത്ത് ഇന്ത്യൻ ലുക്കിലാണ് താരം റാംപിലെത്തിയത്.
ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ നായികയായി മലയാളി മനസ്സിൽ ഇടം പിടിച്ച നടിയാണ് പ്രയാഗ. തമിഴ് സൂപ്പർതാരം സൂര്യക്കൊപ്പമുള്ള നെറ്റ്ഫ്ലിക്‌സ് അന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്രു എന്ന ചിത്രമാണ് പ്രയാഗയുടെ അന്യഭാഷാ ചിത്രങ്ങളിൽ അവസാനമായി പുറത്തിറങ്ങിയത്.
2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തി കൂടിയാണ് പ്രയാഗ മാർട്ടിൻ.

