Kerala

മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ അസൂയയുണ്ടോ? കുസൃതി നിറഞ്ഞ മറുപടിയുമായി നദിയാ മൊയ്‍തു

പ്രഖ്യാപനം മുതലേ സിനിമാ പ്രേമികൾ കാത്തിരുന്ന മമ്മുട്ടി ചിത്രമാണ് ഭീഷ്‍മ പര്‍വം. ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് ചിത്രം ജനശ്രദ്ധ നേടിയത്.

നേരത്തെ ‘ഭീഷ്‍മ പര്‍വ’ത്തിന്റെ റിലീസിനു മുന്നോടിയായി മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിൽ ‘ഭീഷ്‍മ പര്‍വം’ എന്ന സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ പലതരം കുസൃതി ചോദ്യങ്ങളും മറുപടിയുമൊക്കെയായി മമ്മൂട്ടി പ്രിയംനേടിയിരുന്നു.

എന്നാൽ ഇപ്പോൾ മമ്മൂട്ടിയും നദിയ മൊയ്‍തുവും തമ്മിലുള്ള സംസാരത്തിന്റെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. മമ്മൂട്ടി ചെറുപ്പം കാത്ത് സൂക്ഷിക്കുന്നത് കണ്ട് അസൂയയുണ്ടോയെന്നായിരുന്നു നദിയാ മൊയ്‍തുവിനോടുള്ള ഒരു ചോദ്യം. അതിന് നദിയാ നൽകിയ മറുപടിയും വൈറലാണ്.

തനിക്ക് അസൂയ ഒന്നുമില്ല, അതിൽ സന്തോഷമാണ്. ഇത്രയും കൊല്ലത്തിനുശേഷവും ചെറുപ്പവും സൗന്ദര്യവും കാത്ത് സൂക്ഷിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്നും നടി പറഞ്ഞു. പിന്നെ കുശുമ്പുള്ള ഒരു കാര്യം മമ്മൂക്കയ്ക്ക് അതുപോലെ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷേ നമ്മള്‍ പെണ്ണുങ്ങള്‍ എത്ര ചെറുപ്പം കാത്ത് സൂക്ഷിച്ചാലും അതുപോലുള്ള നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നില്ല എന്നായിരുന്നു നദിയ മൊയ്‍തുവിന്റെ മറുപടി.

എന്നാൽ ഈ സിനിമയില്‍ നല്ല കഥാപാത്രമല്ലേ എന്ന് മമ്മൂട്ടി ചോദിക്കുന്നതും അതേയെന്ന് നദിയ മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഫാത്തിമ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ നദിയ മൊയ്‍തുവിന്. ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

കൂടാതെ അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഗീതം സുഷിന്‍ ശ്യാം. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. ചിത്രം മാര്‍ച്ച് 3ന് തിയറ്ററുകളില്‍ എത്തും.

B4 Admin

Recent Posts

ഓടുന്ന ബസില്‍ കോളേജ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ രോഷം പുകയുന്നു

സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…

2 hours ago

ഭരണത്തലവനായി കാല്‍ നൂറ്റാണ്ട്. ദില്ലി ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

3 hours ago

സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…

3 hours ago

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് രാജ്യത്തിന്റെ നായകനിലേക്ക്. പൊതുസേവനത്തിലെ 25 വര്‍ഷത്തെ പ്രയാണം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…

4 hours ago

എ.ടി.എം. കവര്‍ച്ചയിലും ബാച്ചിലര്‍ ബിരുദം. ഹരിയാനയില്‍ രഹസ്യ ട്രെയിനിങ് സെന്റര്‍. സി.സി.ടി.വി കണ്ണുവെട്ടിച്ച് യന്ത്രങ്ങള്‍ പൊളിക്കാന്‍ പ്രത്യേക പരിശീലനം

ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…

5 hours ago

അല്‍ അഖ്‌സയിലെ അതിക്രമവും തിരിച്ചടിയും. ഒക്ടോബര്‍ 7 ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേക്ക് വഴിമാറിയത് എങ്ങനെ?

2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…

6 hours ago