microsoft-ceo-satya-nadellas-26-year-old-son-dies
ദില്ലി: മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സത്യ നാദെല്ലയുടെ മകന്‍ മരിച്ചു. 26 വയസ്സായിരുന്നു. സത്യ നാദെല്ലയുടെയും അനു നാദെല്ലയുടെയും മകനായ സെയിന്‍ നാദെല്ലയാണ് മരിച്ചത്. ഇദ്ദേഹം ജന്മനാ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ പാള്‍സി രോഗബാധിതനായിരുന്നു.
ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് എക്‌സിക്യൂട്ടീവ് ജീവനക്കാരെ വിവരം അറിയിച്ചത്. 2014ല്‍ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി ചുമതലയേറ്റ ശേഷം 54 കാരനായ സത്യ നാദെല്ല, വികലാംഗരായ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിലേക്ക് കമ്പനിയെ നയിച്ചിരുന്നു.
ഇതിലൂടെ സെയിനെ സഹായിക്കുന്നതിനും കൂടിയായിരുന്നു ഇത്. തുടർന്ന് 2021ല്‍ സെയിന്‍ നാദെല്ലയെ കൂടുതല്‍ കാലം ചികിത്സിച്ചിരുന്ന ചില്‍ഡ്രന്‍സ് ആശുപത്രിയുമായി സഹകരിച്ച് നാദെല്ല കുടുംബം സെയിന്‍ നാദെല്ല എന്‍ഡോവ്ഡ് ചെയര്‍ ആരംഭിച്ചിരുന്നു.
ഇത് പ്രവര്‍ത്തനം തുടങ്ങിയത് കുട്ടികളുടെ നാഡീവ്യൂഹ സംബന്ധമായ ശാസ്ത്രശാഖയുമായി ബന്ധപ്പെട്ടാണ്. സംഗീതത്തിലുള്ള ആവേശം മുന്‍നിര്‍ത്തി സെയിനിനെ എല്ലാവരും ഓര്‍മ്മിക്കുമെന്ന് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ സിഇഒ ജെഫ് സ്പറിംഗ് അറിയിച്ചു.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…