actress-navya-nair-clear-rumours-regarding-her-married-life-pictures-speaks
മകൻ സായി കൃഷ്ണയുടെ പിറന്നാൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു ശേഷം നടി നവ്യ നായർക്ക് നേരെ അതിരൂക്ഷമായ ആക്രമണമാണ് സൈബർ ഇടത്തിൽ നിന്നും ഉയർന്നത്. നവ്യ നേരിടേണ്ടിവന്ന ചോദ്യങ്ങളേറെയും ഭർത്താവ് സന്തോഷിനെക്കുറിച്ചായിരുന്നു.
ഭർത്താവ് സന്തോഷ് എവിടെ? മകന്റെ പിറന്നാളിന് എന്തുകൊണ്ട് വന്നില്ല? നവ്യ വിവാഹമോചിത ആവുന്നോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു കമന്റ് ബോക്‌സിൽ നിറഞ്ഞത്. എന്നാലിപ്പോൾ ഈ ചോദ്യങ്ങൾക്കെല്ലാം ചില ചിത്രങ്ങളിലൂടെ മറുപടി കൊടുത്തിരിക്കുകയാണ് താരം.
ഭർത്താവിന്റെ അമ്മയ്ക്കും സഹോദരിക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സന്തോഷിന്റെ നാടായ കോട്ടയം പെരുന്നയിലുള്ള അമ്പലത്തിലെ ആറാട്ട് ഉത്സവത്തിന് എത്തിയതാണ് നവ്യ. തുടർന്ന് ഇവർ കേക്ക് മുറിക്കുന്ന ചിത്രങ്ങളാണ് നവ്യ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇത് ആരുടേയും ജന്മദിനമല്ല, പക്ഷെ തന്റെയൊപ്പം പങ്കിടാൻ ഭർതൃ വീട്ടിൽ ഒരുങ്ങിയ കേക്ക് ആണിതെന്നും താരം കുറിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ. വി കെ പ്രകാശ് ചിത്രം ‘ഒരുത്തീ’യിലൂടെയാണ് മലയാളത്തിലെ നവ്യയുടെ രണ്ടാം വരവ്. ഈ ചിത്രത്തിലെ അഭിനയത്തിന് ഈ വർഷത്തെ മികച്ച നടിക്കുള്ള ജെസി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരം നവ്യ നേടി. ദൃശ്യം 2 വിന്റെ കന്നഡ റീമേക്കാണ് തിരിച്ചുവരവിൽ നവ്യ അഭിനയിച്ച മറ്റൊരു ചിത്രം.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…