സാമൂഹ്യ മാദ്ധ്യമത്തിൽ പങ്കുവെച്ച ചിത്രം
കൊച്ചി : അഭിനയത്തിന് പിന്നാലെ തയ്ക്വാൻഡോയിലും ഒരു കൈ പയറ്റാൻ തയ്യാറെടുത്ത് നടി നിമിഷ സജയൻ. തയ്ക്വാൻഡോയോടുള്ള ആരാധനയാണ് ലോക പ്രശസ്തമായ ഈ ആയോധന കല പഠിക്കാൻ നിമിഷ സജയനെ പ്രേരിപ്പിച്ചത്. വൺസ്റ്റെപ് ക്ലബ് തയ്ക്വാൻഡോ അക്കാദമിയിലാണ് നിമിഷ ഇപ്പോൾ പരിശീലനം നേടുന്നത്.
മാസ്റ്റർ എൽദോസ് പി. എബിയാണ് നിമിഷയെ പരിശീലിപ്പിക്കുന്നത്. അക്കാദമിയിൽ തയ്ക്വാൻഡോ പരിശീലിക്കുന്നതിന്റെ ഭാഗമായി മാസ്റ്ററോടൊപ്പം നിൽക്കുന്ന നിമിഷയുടെ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൺസ്റ്റെപ് ക്ലബ് തയ്ക്വാൻഡോ അക്കാദമി പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾ വൈറലായതിനെ തുടർന്ന് നിമിഷയെ അഭിനന്ദിച്ചുകൊണ്ടു നിരവധി പേരാണ് എത്തുന്നത്.
ഒരു തെക്കൻ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. നിവിൻ പോളി നായകനാകുന്ന തുറമുഖമാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…