Actress Pooja Hegde says that only films fail; but she does not fail herself; failures are a part of film life.
വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് പൂജ ഹെഗ്‌ഡേ. സല്‍മാന്‍ ഖാന്‍ നായകനാവുന്ന കിസി കാ ഭായ് കിസി കി ജാന്‍ എന്ന ചിത്രമാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഇപ്പോൾ തന്റെ ചിത്രങ്ങള്‍ തുടരെ പരാജയപ്പെടുന്നതുമായി ബന്ധപ്പെട്ട് പൂജ ഹെഗ്‌ഡേ പറഞ്ഞ ചില വാക്കുകളാണ് വൈറലാകുന്നത്.
പരാജയങ്ങള്‍ സിനിമാ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്നാണ് പൂജ ഹെഗ്‌ഡേ പറയുന്നത്. സിനിമകള്‍ മാത്രമാണ് പരാജയപ്പെടുന്നത്. അല്ലാതെ താന്‍ സ്വയം പരാജയപ്പെടുകയല്ലെന്നും താരം കൂട്ടിച്ചേർത്തു. ഒരു സിനിമയുടെ സംവിധായകനോ എഡിറ്ററോ അല്ല താന്‍. കിട്ടുന്ന സിനിമകള്‍ക്കായി നൂറുശതമാനം ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കാറുള്ളതെന്നും പൂജ ഹെഗ്‌ഡേ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പൂജ ഹെഗ്‌ഡേ നായികയായെത്തിയ രാധേ ശ്യാം, ആചാര്യ എന്നീ തെലുങ്ക് ചിത്രങ്ങളും സര്‍ക്കസ് എന്ന ബോളിവുഡ് ചിത്രവും ബോക്‌സോഫീസില്‍ തകർന്നടിഞ്ഞിരുന്നു.
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…