Thursday, May 9, 2024
spot_img

സിനിമകള്‍ മാത്രമാണ് പരാജയപ്പെടുന്നത്;അല്ലാതെ താന്‍ സ്വയം പരാജയപ്പെടുകയല്ല;പരാജയങ്ങള്‍ സിനിമാ ജീവിതത്തിന്റെ ഭാഗം തന്നെയെന്ന് നടി പൂജ ഹെഗ്‌ഡേ

വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് പൂജ ഹെഗ്‌ഡേ. സല്‍മാന്‍ ഖാന്‍ നായകനാവുന്ന കിസി കാ ഭായ് കിസി കി ജാന്‍ എന്ന ചിത്രമാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഇപ്പോൾ തന്റെ ചിത്രങ്ങള്‍ തുടരെ പരാജയപ്പെടുന്നതുമായി ബന്ധപ്പെട്ട് പൂജ ഹെഗ്‌ഡേ പറഞ്ഞ ചില വാക്കുകളാണ് വൈറലാകുന്നത്.

പരാജയങ്ങള്‍ സിനിമാ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്നാണ് പൂജ ഹെഗ്‌ഡേ പറയുന്നത്. സിനിമകള്‍ മാത്രമാണ് പരാജയപ്പെടുന്നത്. അല്ലാതെ താന്‍ സ്വയം പരാജയപ്പെടുകയല്ലെന്നും താരം കൂട്ടിച്ചേർത്തു. ഒരു സിനിമയുടെ സംവിധായകനോ എഡിറ്ററോ അല്ല താന്‍. കിട്ടുന്ന സിനിമകള്‍ക്കായി നൂറുശതമാനം ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കാറുള്ളതെന്നും പൂജ ഹെഗ്‌ഡേ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പൂജ ഹെഗ്‌ഡേ നായികയായെത്തിയ രാധേ ശ്യാം, ആചാര്യ എന്നീ തെലുങ്ക് ചിത്രങ്ങളും സര്‍ക്കസ് എന്ന ബോളിവുഡ് ചിത്രവും ബോക്‌സോഫീസില്‍ തകർന്നടിഞ്ഞിരുന്നു.

Related Articles

Latest Articles