Sunday, May 12, 2024
spot_img

വിരുദുനഗറിൽ നടി രാധിക ശരത് കുമാര്‍ ബിജെപി സ്ഥാനാർത്ഥി ! എതിർ സ്ഥാനാർത്ഥിയാകുന്നത് അന്തരിച്ച സൂപ്പർസ്റ്റാർ വിജയകാന്തിന്‍റെ മകൻ

ചെന്നൈ : തമിഴ്‌നാട്ടിലെ വിരുദുനഗർ ലോക്‌സഭാ മണ്ഡലത്തിൽ നടി രാധിക ശരത് കുമാര്‍ ബിജെപി സ്ഥാനാർത്ഥിയാകും. തെരഞ്ഞെടുപ്പിൽ രാധിക മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇന്ന് വന്ന സ്ഥാനാർത്ഥി പട്ടികയിൽ ഇക്കാര്യം സ്ഥിരീകരിക്കപ്പെടുകയായിരുന്നു. നേരത്തെ കനിമൊഴിക്കെതിരെ തൂത്തുക്കുടിയിലായിരുന്നു രാധികയെ പരിഗണിച്ചിരുന്നത്. എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ വിരുദുനഗര്‍ സീറ്റിലേക്കായി. തമിഴകത്തെ സൂപ്പര്‍ താരമായിരുന്ന ക്യാപ്റ്റൻ വിജയകാന്തിന്‍റെ മകൻ വിജയ പ്രഭാകരനാണ് രാധികയുടെ മുഖ്യ എതിർ സ്ഥാനാർത്ഥി. ആഴ്ചകള്‍ക്ക് മുമ്പാണ് ശരത് കുമാറിന്‍റെ പാര്‍ട്ടി ‘ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി’ ബിജെപിയില്‍ ലയിച്ചത്.

വിജയകാന്തിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ ഡിഎംഡികെ ആദ്യമായി ഒരു തെരഞ്ഞെടുപ്പ് നേരിടുകയാണ്. അമ്മയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രേമലത വിജയകാന്തിനൊപ്പമെത്തിയാണ് വിജയ പ്രഭാകരൻ ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

Related Articles

Latest Articles