Cinema

വീണ്ടും നാഗവല്ലിയായി ശോഭന: കൈയടിച്ച് ആരാധകർ: വീഡിയോ കാണാം

അന്നും ഇന്നും മലയാള സിനിമ നായികമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് ശോഭന. നടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നായ ‘നാഗവല്ലി’യെ ഓർമ്മിപ്പിച്ച് ശോഭനയുടെ വിഡിയോ ഇപ്പോൾ വൈറലാവുകയാണ്. നൃത്തത്തിന്റെ വേഷവിധാനങ്ങളിൽ ഒരു വരാന്തയിലൂടെ നടന്നുവരുന്ന ശോഭനയെ ആണ് വീഡിയോയിൽ കാണുന്നത്.

ഇതോടെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മന്ത്ര, നാഗവല്ലി, മലയാളം മൂവീസ് എന്നീ ഹാഷ്ടാഗുകളോടെയാണ് താരം ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഞാൻ എന്റെ ഭൂതകാലത്തിന്റെയും അനുഭവങ്ങളുടെയും തുടർച്ചയാണെന്ന് വിഡിയോയുടെ പശ്ചാതലത്തിൽ ശോ‌ഭന പറയുന്നതും കേൾക്കാം.

1993 ഡിസംബർ 23നാണ് മണിച്ചിത്രത്താഴ് തിയേറ്ററുകളിലെത്തിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ആയിരുന്നു അത്തരത്തിൽ ഒരു ഹൊറർ ഗണത്തിൽപ്പെടുന്ന ചിത്രം എത്തുന്നത്. പുറത്തിറങ്ങിയിട്ട് 27 വർഷങ്ങൾ പിന്നിട്ടെങ്കിലും സിനിമാപ്രേമികളുടെ മനസ്സിൽ ഇന്നും മായാത്ത സിനിമാനുഭവമാണ് ചിത്രം സമ്മാനിച്ചത്. “ആ നാഗവല്ലി മാജിക് ഒരിക്കലും നിങ്ങളെ വിട്ടുപോവില്ല,” എന്നാണ് ശോഭനയുടെ വിഡിയോയ്ക്ക് ആരാധകരുടെ കമന്റ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുഹത്യ!! ഹിന്ദുവായ സുരക്ഷാ ജീവനക്കാരനെ വെടിവച്ചു കൊന്ന് സഹപ്രവർത്തകൻ ; പത്തു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണം

ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…

47 minutes ago

സാധാരണക്കാർക്കും വേദപഠനം സാധ്യമാക്കുന്ന മാതൃകയ്ക്ക് വീണ്ടും അംഗീകാരം !! വേദവിദ്യാ കലണ്ടറിന് സപര്യ വിവേകാനന്ദ പുരസ്‌കാരം; ജനുവരി 9-ന് കോഴിക്കോട് സമ്മാനിക്കും

വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…

60 minutes ago

നഗരസഭയിൽ sc / st ഫണ്ടിൽ വൻ തട്ടിപ്പ് പുറത്തു തെളിവുകൾ..

തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…

1 hour ago

പുടിന്റെ വസതിക്കുനേരെയുള്ള യുക്രെയ്ൻ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് നരേന്ദ്രമോദി; യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകളാണ് ഏറ്റവും പ്രായോഗികമായ വഴിയെന്നും പ്രധാനമന്ത്രി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…

2 hours ago

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടത്ത് നിന്നും തടവ് ചാടി

2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ തന്റെ പ്രണയം നിരസിച്ചതിനെ പേരിൽ കുത്തിക്കൊലപ്പെടുത്തിയ വിനീഷ്…

2 hours ago