ദില്ലി: ഭൂഗര്‍ഭജല സ്രോതസ്സുകളുടെ പരിപാലനത്തിനായി അടല്‍ ഭുജല്‍ പദ്ധതി ആരംഭിക്കുന്നതിനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കും.കേന്ദ്ര വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഭൂഗര്‍ഭ ജലത്തിന്റെ കുറവ് പരിഹരിക്കുന്നതിനായാണ് കേന്ദ്രം പദ്ധതി കൊണ്ട് വന്നത്.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേരിലുള്ള പദ്ധതി നടപ്പിലാക്കുന്നത്. അദ്ദേഹത്തിന്റെ ജന്മദിനമായ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയ്ക്ക് തുടക്കം കുറിക്കും. സമഗ്രമായ ജലസ്രോതസ്സുകളുടെ കാര്യക്ഷമമായ പരിപാലനം, സാമൂഹികമായ പങ്കാളിത്തം വഴി ജല സംഭരണം ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
ഗുജറാത്ത്,ഹരിയാന,കര്‍ണാടക,മധ്യപ്രദേശ്,മഹാരാഷ്ട്ര,രാജസ്ഥാന്‍,ഉത്തര്‍പ്രദേശ്,എന്നിവിടങ്ങളിലാണ് ഭൂഗര്‍ഭജല ചൂഷണം നേരിടുന്നത്. അതിനാല്‍ പദ്ധതി ആദ്യം നടപ്പിലാക്കുക ഈ സംസ്ഥാനങ്ങളിലാണ്. ഭൂഗര്‍ഭ ചൂഷണത്തിന്റെ അളവ് കണക്കിലെടുത്താണ് പദ്ധതി ആദ്യം നടപ്പില്‍ വരുത്തേണ്ട സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തത്.

