International

ട്രൂഡോയുടെയും മെക്സിക്കോയുടെയും അഭ്യർത്ഥന വകവയ്ക്കാതെ ഡൊണാൾഡ് ട്രമ്പ്; ഇറക്കുമതി ചുങ്കം വർധിപ്പിച്ചു; ഇന്ത്യയെ തൊടാതെ അമേരിക്കൻ തീരുമാനം

ന്യുയോർക്ക്: നേരത്തെ പറഞ്ഞിരുന്നതുപോലെ ചില രാജ്യങ്ങൾക്കെതിരെ ഇറക്കുമതി ചുങ്കം ചുമത്തി ട്രമ്പ് ഭരണകൂടം. അമേരിക്കയ്ക്ക് വ്യാപാര കമ്മിയുള്ള രാജ്യങ്ങൾക്കാണ് ഇറക്കുമതി ചുങ്കം. ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കാണ് നികുതി. ചൈനയ്ക്ക് 10 ശതമാനവും കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25 ശതമാനം വീതവുമാണ് നികുതി. വ്യാപാരക്കമ്മിയുടെ അടിസ്ഥാനത്തിലാണ് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഈ രാജ്യങ്ങൾ ഉയർന്ന നികുതി ഈടാക്കുന്നുവെന്നാണ് ട്രമ്പിന്റെ ആരോപണം.

അമേരിക്കൻ വ്യാപാരക്കമ്മിയുടെ 30.2 ശതമാനം ചൈനയും 19 ശതമാനം മെക്സിക്കോയും 14 ശതമാനം കാനഡയുമാണ് സംഭാവന ചെയ്യുന്നത്. ഇന്ത്യയുടേത് വെറും 3.2 ശതമാനം മാത്രമാണ്. ഒൻപതാം സ്ഥാനത്ത് മാത്രമാണ് ഇന്ത്യ. അതുകൊണ്ടാണ് ഇന്ത്യയ്ക്ക് നികുതി വർദ്ധനവ് നൽകാത്തതെന്നാണ് വിലയിരുത്തൽ. മാത്രമല്ല പ്രസിഡന്റ് ട്രമ്പിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുണ്ട്. ഇതെല്ലാം ഇന്ത്യയെ തൊടാതിരിക്കാൻ കാരണമായി.

തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ തന്നെ ഇറക്കുമതി ചുങ്കത്തെ കുറിച്ച് സൂചന നൽകിയിരുന്നു. അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിക്കപ്പിച്ചതിനാലാണ് കാനഡയ്ക്കും മെക്സിക്കോയ്ക്കും അടിച്ചുകിട്ടിയത്. നികുതി വർദ്ധിപ്പിക്കരുതെന്ന ആവശ്യം നേരത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ചിരുന്നെങ്കിലും ട്രമ്പ് തള്ളിയിരുന്നു.

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

11 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

12 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

12 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

13 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

13 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

14 hours ago