Monday, December 15, 2025

പണി തുടങ്ങി അഡിഡാസ് !ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ടെസ്റ്റ്, ട്വന്റി 20, ഏകദിന ജഴ്‌സികൾ പുറത്തിറക്കി അഡിഡാസ്

ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സികൾ അഡിഡാസ് പുറത്തിറക്കി. ടീമിന്റെ ടെസ്റ്റ്, ട്വന്റി 20, ഏകദിന ജഴ്‌സികളാണ് അഡിഡാസ് പുറത്തിറക്കിയത് .

ഈ മാസം ജൂണ്‍ ഏഴിന് തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യന്‍ താരങ്ങള്‍ പുതിയ ജഴ്‌സി ധരിച്ചാകും ഗ്രൗണ്ടിലിറങ്ങുക . കടും നീല നിറത്തിലും ഇളം നീല നിറത്തിലുമുള്ള രണ്ട് വ്യത്യസ്ത ജഴ്‌സികളാണ് ട്വന്റി 20യ്ക്കും ഏകദിനത്തിനുമായി അഡിഡാസ് അണിയിച്ചൊരുക്കിയത്.

ആഗോള സ്പോർട്സ് ബ്രാൻഡായ അഡിഡാസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സറാകുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതിനുമുന്‍പ് കില്ലര്‍ ജീന്‍സാണ് ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍ ചെയ്തത്. കില്ലര്‍ ജീന്‍സുമായുള്ള കരാര്‍ മേയ് 31 ന് അവസാനിച്ചു.അതെ സമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്‍സര്‍ ബൈജൂസ് ലേണിങ് ആപ്പുമായുള്ള കരാർ നവംബറിൽ അവസാനിക്കും.

Related Articles

Latest Articles