Friday, May 17, 2024
spot_img

തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ‘തിടമ്പിന്റെ’ ആഭിമുഖ്യത്തിൽ നടന്ന ‘ക്ഷേത്ര കലാസന്ധ്യ 2023’ ശ്രദ്ധേയമായി; വേദിയിൽ പത്മശ്രീ പെരുവനം കുട്ടൻമാരാരെ ആദരിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ‘തിടമ്പിന്റെ’ ആഭിമുഖ്യത്തിൽ നടന്ന ‘ക്ഷേത്ര കലാസന്ധ്യ 2023’ എന്ന സാംസ്കാരിക സമ്മേളനം ശ്രദ്ധേയമായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തുള്ള സുമംഗലി കല്യാണമണ്ഡപത്തിൽ ഇന്നലെ നടന്ന സമ്മേളനത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ത ഗോപനാണ് ഭദ്ര ദീപം കൊളുത്തിയത്. തുടർന്ന് ദേവസ്വം ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും കലാസാംസ്കാരിക പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.

വൈകുന്നേരം 5 മണിയ്ക്ക് തിടമ്പിന്റെ പ്രസിഡന്റ് അനു നാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമേളനത്തിൽ, തിടമ്പിന്റെ സെക്രട്ടറി ടി കെ രമേശ് കുമാർ സ്വാഗത പ്രസംഗം നടത്തി. പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്കക്ഷേമ ദേവസ്വം പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി ശ്രീ കെ രാധാ കൃഷ്ണനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

കേരളത്തിന്റെ ക്ഷേത്രവാദ്യകലയിലെ കുലപതി, പത്മശ്രീ പെരുവനം കുട്ടൻമാരാരെ മന്ത്രി ആദരിക്കുകയും അദ്ദേഹത്തിന് തിടമ്പിന്റെ വകയായുള്ള പുരസ്കാരം സമ്മാനിക്കുകയും ചെയ്തു. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഖ്യ പ്രഭാഷകനായിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ കെ. അനന്ത ഗോപൻ, മെമ്പർമാരായ അഡ്വ എസ് എസ് ജീവൻ, ജി സുന്ദരേശൻ, ദേവസ്വം കമ്മീഷണർ ബി എസ് പ്രകാശ്,ദേവസ്വം കൾച്ചറൽ വിഭാഗം ഡയറക്ടർ ബി മധുസൂദനൻ നായർ, ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എച്ച്. കൃഷ്ണകുമാർ, ദേവസ്വം എംപ്ളോയീസ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സി എൻ രാമൻ, ജനറൽ സെക്രട്ടറി ജി വാസുദേവൻ നമ്പൂതിരി, സംസ്ഥാന ട്രഷറർ സി ആർ റോബിൻ കൂടാതെ മറ്റ് മുതിർന്ന ദേവസ്വം ഉദ്യോഗസ്ഥരും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസ പ്രസംഗം നടത്തി. തിടമ്പിന്റെ എക്സിക്യൂട്ടിവ് അംഗം ശ്രീ ആദർശ് നന്ദി പ്രകാശിപ്പിച്ചു.

സമ്മേളനത്തിനുശേഷം പത്മശ്രീ പെരുവനം കുട്ടൻ മാരും സഹപ്രവർത്തകരും ചേർന്ന് പഞ്ചാരിമേളം അവതരിപ്പിച്ചു

Related Articles

Latest Articles