Monday, June 17, 2024
spot_img

മനുഷ്യത്വം ഇല്ലാത്ത രാജ്യദ്രോഹിയാണോ കേരള സർക്കാരിന്റെ ഹൈക്കോടതിയിലെ അഭിഭാഷക..? ; ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ച അഡ്വ. രശ്മിതക്കെതിരെ പൊട്ടിത്തെറിച്ച് അഡ്വ സുരേഷ്

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ നീലഗിരി കുനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സർക്കാർ പ്ലീഡൻ അഡ്വ രശ്മിത രാമചന്ദ്രനെ തസ്തികയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ്.

ഇതിന് മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു രശ്മിതയെ സർക്കാർ പ്ലീഡർ തസ്തികയിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം രംഗത്ത് വന്നത്.

‘ഹെലികോപ്റ്റർ ദുരന്തത്തിൽ അദ്ദേഹവും ഭാര്യയും ധീര സൈനികരും പകുതി വെന്ത് അതിദാരുണമായി അന്ത്യശ്വാസം വലിക്കുമ്പോൾ… രാജ്യം മുഴുവൻ അവരുടെ ജീവനായി പ്രാർത്ഥിക്കുമ്പോൾ.. ലോകനേതാക്കൾ മുതൽ കേരള മുഖ്യമന്ത്രി വരെ ഞെട്ടൽ രേഖപ്പെടുത്തുമ്പോൾ…ഈ നീചയായ രാജ്യദ്രോഹി ബിപിൻ റാവത്തിനേയും ,രാജ്യത്തിനേയും അപകീർത്തിപ്പെടുത്താൻ തന്റെ നാറിയ ഫേസ്ബുക്ക് ഉപയോഗിച്ചതെന്ന് സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.

മനുഷ്യത്വം ഇല്ലാത്ത ഈ രാജ്യദ്രോഹിയാണോ കേരള സർക്കാരിന്റെ ഹൈക്കോടതിയിലെ അഭിഭാഷക…? സ്വന്തംരാജ്യത്തിന്റെ പരമോന്നത സൈനികനെ അപമാനിച്ച രശ്മിതയെ സർക്കാർ പ്ലീഡർ തസ്തികയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സൈനിക ഹെലികോപ്റ്റർ അപകടത്തിൽ ബിപിൻ റാവത്ത് അന്തരിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു രശ്മിത രാമചന്ദ്രൻ അദ്ദേഹത്തെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിട്ടത്.

ഭരണഘടനയുടെ സങ്കൽപ്പത്തെ മറികടന്നു കൊണ്ടാണ് ബിപിൻ റാവത്തിനെ സംയുക്ത സൈനിക മേധാവിയായി നിയമിച്ചതെന്നും, മരണം ആരെയും വിശുദ്ധനാക്കില്ലെന്നുമാണ് രശ്മിത സമൂഹമാദ്ധ്യമത്തിൽ എഴുതിയത്. സംഭവത്തിൽ രശ്മിതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.

Related Articles

Latest Articles