Categories: KeralaPolitics

പിണറായി ഒരു രക്തദാഹി; രൂക്ഷ വിമർശനവുമായി അഡ്വ എ ജയശങ്കര്‍

തിരുവനന്തപുരം: പാലക്കാട് മഞ്ചക്കണ്ടിയില്‍ മാവോവാദികളെ വധിച്ച സംഭവത്തില്‍ സര്‍ക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ എ ജയശങ്കര്‍ രംഗത്തെത്തി . ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജയശങ്കറിന്റെ പ്രതികരണം. പിണറായി വിജയന്‍ രക്തദാഹിയായ ഒരു ഭരണാധികാരിയാണെന്നും ജയശങ്കർ അഭിപ്രായപ്പെടുന്നു.

കമ്മ്യൂണിസ്റ്റ് ഭരണത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് ക്രൂരമായ നരനായാട്ടാണ്. കെ കരുണാകരന്റെ കാലത്തുപോലും ഇത്രയധികം പോലീസ് അതിക്രമങ്ങള്‍ ഈ നാട്ടില്‍ നടന്നിട്ടില്ല. മാവോയിസ്റ്റാണെന്ന് ആരോപിച്ച് ആരെയും വെടിവെച്ചു കൊല്ലാം എന്ന സ്ഥിതിയാണ് ഇപ്പോൾ ഇവിടെ എന്നും അഡ്വ ജയശങ്കർ പറഞ്ഞു.

ഇവിടെ ഡി.വൈ. എഫ്.ഐക്കാര്‍ ചെഗുവേരയുടെ പടമുള്ള ടീ ഷര്‍ട്ടും തൊപ്പിയും വെച്ച് വിപ്ലവകാരികളായി അഭിനയിച്ച് നടക്കുന്ന ഡി വൈ എഫ് ഐ കാർക്ക് ബൊളീവിയന്‍ കാടുകളില്‍ വെടിയേറ്റു മരിച്ച ചെഗുവേരയെ പറ്റി വാചാലരാവാൻ എന്ത് യോഗ്യതയെന്നും അദ്ദേഹം ചോദിച്ചു ഇവിടെ അതേസമയം ഇതേ സര്‍ക്കാര്‍ മാവോയിസ്റ്റുകളെന്ന് പറഞ്ഞ് ചില മനുഷ്യരെ വെടിവെച്ചു കൊല്ലുന്നു. ഇനിയങ്ങോട്ട് മലപടക്കത്തിന് തീ കൊളുത്തുന്ന നിലയിൽ ആകും വെടി പൊട്ടുകയെന്നും അദ്ദേഹം പറഞ്ഞു.

കൂത്തുപറമ്പ് രക്തസാക്ഷികളെയൊക്കെ പറ്റി പറഞ്ഞ് കോരിത്തരിക്കുന്നവരാണ് ഇവര്‍. കൂത്തുപറമ്പിലെന്താണുണ്ടായത്?. ഒരു മന്ത്രി, ഒരു സഹകരണ ബാങ്കിന്റെ ഉദ്ഘാടനത്തിനു വന്നപ്പോള്‍ അദ്ദേഹത്തെ ശാരീരികമായി തടയുകയും വലിയ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസുകാര്‍ നിവൃത്തിയില്ലാതെ വെടിവെക്കുകയും ചെയ്ത സംഭവമാണ്. അങ്ങനെയാണ് അഞ്ച് രക്തസാക്ഷികളെ സിപിഎം നു കിട്ടിയത്. പിന്നെ പുഷ്പനെ കിട്ടി. അങ്ങനെ അത് ഒരു വലിയ മൂലധനമായി എടുത്തു പാട്ടും പാടി നടന്നു പരിഹാസ്യരാവുകയാണ് പാര്‍ട്ടി.

ഇത്തരം സംഭവങ്ങളൊക്കെ തികഞ്ഞ ധാര്‍ഷ്ട്യമാണ്. രക്തദാഹമാണ്. രക്തദാഹിയായ ഒരു ഭരണാധികാരിയാണ് പിണറായി വിജയനെന്നു പറയാന്‍ യാതൊരു മടിയുമില്ല, പേടിയുമില്ല എന്നും, ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ല എന്നും അഭിമുഖത്തിൽ ജയശങ്കർ വ്യക്തമാക്കി.
ഇന്നിപ്പോള്‍ വാളയാറിലേ ക്രൂരമായ സംഭവം ചര്‍ച്ച ചെയ്യേണ്ട സമയത്ത് നമ്മൾ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന കാര്യം ചര്‍ച്ച ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിജയിച്ചു. ശരിക്കും അതിനു പിന്നിലുള്ള അജണ്ടയും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

വാളയാർ വിഷയത്തിൽ സർക്കാർ പൂർണ്ണമായും പ്രതിരോധത്തിൽ ആവുകയും കേരളം ഒന്നാകെ വാളയാർ വിഷയത്തെ പാട്ടി സംസാരിക്കുകയും ചെയുന്ന ഈ സമയത്ത് , പൊടുന്നനെ ഒരു മാവോയിസ്റ്റ് വേട്ടയും മാവോവാദികളുടെ മരണവും ജനങ്ങളുടെ മനസിലേക്ക് തിരുകി കയറ്റിയ, കുതന്ത്ര ശാലിയായ മുഖ്യമന്ത്രി കൂടിയാണ് പിണറായി വിജയൻ എന്നും അഡ്വ. ജയശങ്കർ പറയുന്നു.

B4 Admin

Recent Posts

കളമശ്ശേരി കൂട്ടബലാത്സംഗം. ക്രൂര പീഡനത്തില്‍ ശരണ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ നിര്‍ണായക മൊഴി. നാല് പ്രതികളെയും തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…

34 minutes ago

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്. പൊതുസേവനത്തിന്റെ 25 വര്‍ഷങ്ങള്‍. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയിലെത്തി അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…

12 hours ago

നടുക്കുന്ന കൊലപാതകം. പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജറെ പമ്പ് ഉടമയുടെ മകന്‍ കുത്തിക്കൊന്നു

ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…

12 hours ago

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം. തുടര്‍ന്ന് മതം മാറാന്‍ മര്‍ദ്ദനവും ഭീഷണിയും, മുസ്ലീം യുവാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…

14 hours ago

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…

15 hours ago

ലോകശ്രദ്ധ നേടി മോദിയുടെ സമാധാന ദൗത്യം. ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഏറ്റവും സമഗ്രമെന്ന് യുക്രെയ്ന്‍. നന്ദി അറിയിച്ച് റഷ്യ

മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…

15 hours ago