തിരുവനന്തപുരം: പാലക്കാട് മഞ്ചക്കണ്ടിയില്‍ മാവോവാദികളെ വധിച്ച സംഭവത്തില്‍ സര്‍ക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ എ ജയശങ്കര്‍ രംഗത്തെത്തി . ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജയശങ്കറിന്റെ പ്രതികരണം. പിണറായി വിജയന്‍ രക്തദാഹിയായ ഒരു ഭരണാധികാരിയാണെന്നും ജയശങ്കർ അഭിപ്രായപ്പെടുന്നു.
കമ്മ്യൂണിസ്റ്റ് ഭരണത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് ക്രൂരമായ നരനായാട്ടാണ്. കെ കരുണാകരന്റെ കാലത്തുപോലും ഇത്രയധികം പോലീസ് അതിക്രമങ്ങള്‍ ഈ നാട്ടില്‍ നടന്നിട്ടില്ല. മാവോയിസ്റ്റാണെന്ന് ആരോപിച്ച് ആരെയും വെടിവെച്ചു കൊല്ലാം എന്ന സ്ഥിതിയാണ് ഇപ്പോൾ ഇവിടെ എന്നും അഡ്വ ജയശങ്കർ പറഞ്ഞു.
ഇവിടെ ഡി.വൈ. എഫ്.ഐക്കാര്‍ ചെഗുവേരയുടെ പടമുള്ള ടീ ഷര്‍ട്ടും തൊപ്പിയും വെച്ച് വിപ്ലവകാരികളായി അഭിനയിച്ച് നടക്കുന്ന ഡി വൈ എഫ് ഐ കാർക്ക് ബൊളീവിയന്‍ കാടുകളില്‍ വെടിയേറ്റു മരിച്ച ചെഗുവേരയെ പറ്റി വാചാലരാവാൻ എന്ത് യോഗ്യതയെന്നും അദ്ദേഹം ചോദിച്ചു ഇവിടെ അതേസമയം ഇതേ സര്‍ക്കാര്‍ മാവോയിസ്റ്റുകളെന്ന് പറഞ്ഞ് ചില മനുഷ്യരെ വെടിവെച്ചു കൊല്ലുന്നു. ഇനിയങ്ങോട്ട് മലപടക്കത്തിന് തീ കൊളുത്തുന്ന നിലയിൽ ആകും വെടി പൊട്ടുകയെന്നും അദ്ദേഹം പറഞ്ഞു.
കൂത്തുപറമ്പ് രക്തസാക്ഷികളെയൊക്കെ പറ്റി പറഞ്ഞ് കോരിത്തരിക്കുന്നവരാണ് ഇവര്‍. കൂത്തുപറമ്പിലെന്താണുണ്ടായത്?. ഒരു മന്ത്രി, ഒരു സഹകരണ ബാങ്കിന്റെ ഉദ്ഘാടനത്തിനു വന്നപ്പോള്‍ അദ്ദേഹത്തെ ശാരീരികമായി തടയുകയും വലിയ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസുകാര്‍ നിവൃത്തിയില്ലാതെ വെടിവെക്കുകയും ചെയ്ത സംഭവമാണ്. അങ്ങനെയാണ് അഞ്ച് രക്തസാക്ഷികളെ സിപിഎം നു കിട്ടിയത്. പിന്നെ പുഷ്പനെ കിട്ടി. അങ്ങനെ അത് ഒരു വലിയ മൂലധനമായി എടുത്തു പാട്ടും പാടി നടന്നു പരിഹാസ്യരാവുകയാണ് പാര്‍ട്ടി.
ഇത്തരം സംഭവങ്ങളൊക്കെ തികഞ്ഞ ധാര്‍ഷ്ട്യമാണ്. രക്തദാഹമാണ്. രക്തദാഹിയായ ഒരു ഭരണാധികാരിയാണ് പിണറായി വിജയനെന്നു പറയാന്‍ യാതൊരു മടിയുമില്ല, പേടിയുമില്ല എന്നും, ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ല എന്നും അഭിമുഖത്തിൽ ജയശങ്കർ വ്യക്തമാക്കി.
ഇന്നിപ്പോള്‍ വാളയാറിലേ ക്രൂരമായ സംഭവം ചര്‍ച്ച ചെയ്യേണ്ട സമയത്ത് നമ്മൾ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന കാര്യം ചര്‍ച്ച ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിജയിച്ചു. ശരിക്കും അതിനു പിന്നിലുള്ള അജണ്ടയും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
വാളയാർ വിഷയത്തിൽ സർക്കാർ പൂർണ്ണമായും പ്രതിരോധത്തിൽ ആവുകയും കേരളം ഒന്നാകെ വാളയാർ വിഷയത്തെ പാട്ടി സംസാരിക്കുകയും ചെയുന്ന ഈ സമയത്ത് , പൊടുന്നനെ ഒരു മാവോയിസ്റ്റ് വേട്ടയും മാവോവാദികളുടെ മരണവും ജനങ്ങളുടെ മനസിലേക്ക് തിരുകി കയറ്റിയ, കുതന്ത്ര ശാലിയായ മുഖ്യമന്ത്രി കൂടിയാണ് പിണറായി വിജയൻ എന്നും അഡ്വ. ജയശങ്കർ പറയുന്നു.

