ചെങ്ങന്നൂര്‍: മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ അഭിഭാഷകന്‍ കൊല്ലപ്പെട്ടു. പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസാണ്(66) അയല്‍വാസികളുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രി 11.45ഓടെയാണ് സംഭവം. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുത്തന്‍കാവിന് സമീപത്തായിരുന്നു എബ്രഹാം വര്‍ഗീസ് സ്ഥിരമായി മാലിന്യം നിക്ഷേപിച്ചിരുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ഇവിടെ മാലിന്യം നിക്ഷേപിക്കാനെത്തിയതോടെ സമീപവാസികളുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ തിരിച്ചുപോവുകയായിരുന്ന എബ്രഹാമിനെ പിന്തുടര്‍ന്നെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

