ലോകത്തെ നടുക്കി അഫ്ഗാന്‍ സേനയ്ക്ക് നേരെ വന്‍ സ്ഫോടന പരമ്പരകൾ; ഭീകരാക്രമണത്തില്‍ നിരവധി മരണം

അഫ്ഗാൻ: അഫ്ഗാനിസ്ഥാനിൽ ലോകത്തെ നടുക്കി വൻ സ്‌ഫോടന പരമ്പര. വിവിധ സ്ഥലങ്ങളില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പക്തിയാ മേഖലയിലും കാബൂള്‍ സര്‍വ്വകലാശാലയിലും സ്ഫോടനം നടന്നതായാണ് വിവരം.

അഫ്ഗാന്‍ സേനയ്ക്ക് നേരെ നടന്ന ബോംബാക്രമണത്തിലാണ് 15 പേര്‍ കൊല്ലപ്പെട്ടത്. പക്തിയ പ്രവിശ്യയിലെ റൊഹാനീ ബാബ മേഖലയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ചെക്പോസ്റ്റിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനം നടന്നതുമായി ബന്ധപ്പെട്ട് ഒരു ഭീകരസംഘടനകളും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

ഇതിനിടെ കാബൂളില്‍ നടന്ന സ്ഫോടനത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഒരു കാല്‍നടയാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. വിദൂര നിയന്ത്രിത ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സേന അറിയിച്ചു. കാബൂളിനടുത്തുള്ള ഖ്വാജാ സാബ്സ് പോഷ് മേഖലയിലാണ് സ്ഫോടനം നടന്നത്.

ഇതിനൊപ്പം കാബൂള്‍ സര്‍വ്വകലാശാലയ്ക്ക് സമീപം ബോംബ് സ്ഫോടനവും വെടിയൊച്ചയും കേട്ടതായി സമീപവാസികള്‍ പറയുന്നു. അഫ്ഗാന്‍-ഇറാന്‍ പ്രതിനിധി സംഘങ്ങള്‍ സര്‍വ്വകലാശാലയില്‍ ഒരു പുസ്തകപ്രകാശനത്തിനെത്തിയ സന്ദര്‍ഭത്തിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

B4 Admin

Share
Published by
B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

7 minutes ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

36 minutes ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

56 minutes ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

2 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

2 hours ago