Wednesday, December 24, 2025

വെടിവെച്ച് കൊന്നതിനു ശേഷം ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണ് എന്നറിഞ്ഞപ്പോൾ താലിബാൻ അദ്ദേഹത്തിന്റെ തലയിലൂടെ വാഹനം കയറ്റിയിറക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്ഗാൻ കമാൻഡർ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കൈകളാൽ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ അന്ത്യ നിമിഷങ്ങള്‍ വെളിപ്പെടുത്തി അഫ്ഗാന്‍ കമാന്‍ഡര്‍ ബിലാല്‍ അഹമ്മദ്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ താലിബാന്‍ പലതവണ വെടിയുതിര്‍ത്തു. അവര്‍ ഡാനിഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടി. സിദ്ദിഖി മരിച്ചെന്നറിഞ്ഞിട്ടും താലിബാന്‍ പോരാളികള്‍ അദ്ദേഹത്തിന്റെ തലയിലൂടെ വാഹനം കയറ്റിയിറക്കി. – അഞ്ച് വര്‍ഷമായി അഫ്ഗാന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബിലാല്‍ അഹമ്മദ് പറഞ്ഞു.

കാണ്ഡഹാര്‍ മേഖലയില്‍ അഫ്ഗാനിസ്ഥാന്‍ – താലിബാന്‍ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആയിരുന്നു ഡാനിഷ് സിദ്ദിഖിക്കെതിരെ താലിബാന്‍ വെടിയുതിര്‍ത്തത്. എന്നാല്‍, ഡാനിഷിന്റെ കൊലപാതകത്തില്‍ ഉത്തരവാദിത്തമില്ലെന്ന് താലിബാന്‍ കേന്ദ്രങ്ങള്‍ അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles