Monday, September 28, 2026

ഇത് സ്ത്രീസുരക്ഷയുടെ നാടെന്ന് പരസ്യത്തിൽ പറയുന്ന മഞ്ജുവാര്യർക്ക് രാത്രിയിൽ ഒന്നിറങ്ങി നടക്കാമോ? | CPM

പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രനെ പുറത്താക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ ഈ തീരുമാനം കേരളത്തിലെ സ്ത്രീകളോടുള്ള അനീതിയാണ്. സംസ്ഥാന സര്‍ക്കാര്‍ ഗാര്‍ഹിക പീഡന പരാതികളില്‍ അടക്കം കര്‍ശന നിലപാട് സ്വീകരിക്കാന്‍ നിര്‍ദ്ദേശം കൊടുത്ത വേളയിലാണ് പീഡന പരാതി ഒതുക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടത്. അതുപോലെ സ്ത്രീസുരക്ഷയെ കുറിച്ച് ഘോരം ഘോരം പ്രസംഗിച്ച പിണറായിയാണ് ഇതിന്റെ കൂട്ടും.

കുണ്ടറ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ് നൽകിയതോടെ ഇനി പിണറായി എന്തൊക്കെ പറഞ്ഞാലും സ്ത്രീകൾ എവിടെ സുരക്ഷിതരാവില്ല. മന്ത്രി നല്‍കിയ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തന്‍. അതിനിടെ പ്രതിപക്ഷം വിഷയം ആളിക്കത്തിക്കുകയാണ്. മുട്ടില്‍ മരം മുറി അടക്കമുള്ള അഴിമതി ആരോപണങ്ങളെ ചെറുക്കാന്‍ ശശീന്ദ്രന്‍ വിഷയം കത്തട്ടേ എന്നതാണ് സിപിഎം നിലപാട്. പിണറായി സർക്കാരിന്റെ ഗുണ്ടായിസവും പിണറായിയുടെ ദാർഷ്ട്ട്യവും ഒരുമാറ്റവുമില്ലാതെ തുടരുന്നു.

Related Articles

Latest Articles