Afghan Peoples Attack Against Taliban
കാബൂൾ : അഫ്‌ഗാനിൽ ഭീകരർക്കെതിരെ ആയുധമെടുത്ത് ജനങ്ങൾ. നാല്പതോളം താലിബാൻ ഭീകരരെ ജനങ്ങൾ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഭീകരർ അധികാരം സ്ഥാപിച്ച പ്രദേശങ്ങൾ രാജ്യത്തെ ജനങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബഗ്ലാനിലുള്ള പോൾ ഇ ഹെസാർ, ദേ സലാഹ, ഖാസൻ എന്നീ ജില്ലകളാണ് പബ്ലിക് റസിസ്റ്റൻസ് ഫോഴ്‌സ് പിടിച്ചെടുത്തത് എന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ജനങ്ങളും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 40 ഭീകരരാണ് കൊല്ലപ്പെട്ടത്. 15 ഓളം പേർക്ക് പരിക്കേറ്റു. ഇതിനു പിന്നാലെയാണ് പ്രദേശം ജനങ്ങൾ പിടിച്ചെടുത്തത്.
എന്നാൽ താലിബാൻ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം താലിബാന്റെ വെബ്‌സൈറ്റുകൾ ഇന്റർനെറ്റിൽ നിന്നും അപ്രത്യക്ഷമായി എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അഞ്ച് വിവിധ ഭാഷകളിലായി താലിബാൻ നിയന്ത്രണത്തിലുണ്ടായിരുന്ന വെബ്‌സൈറ്റുകളാണ് കാണാതായത്.
അതേസമയം തലസ്ഥാന നഗരമായ കാബൂളിൽ പ്രവേശിച്ച മതഭീകരവാദ സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കിയിരിക്കയാണ്. ഇസ്ലാമിന്റെ പേരിൽ സൃഷ്ടിച്ച ഈ ഭീകരസംഘടന കാൽനൂറ്റാണ്ടുമുമ്പ് 1996ൽ അഫ്ഗാനിൽ അധികാരത്തിൽ എത്തിയപ്പോൾ മതരാഷ്ട്ര സങ്കൽപ്പം എത്രമാത്രം ജനവിരുദ്ധമാണെന്ന് തെളിയിച്ചതാണ്. മുൻ സോഷ്യലിസ്റ്റ് ഭരണാധികാരി നജീബുള്ളയെ വധിച്ച് കാബൂൾ തെരുവിലെ വിളക്കുകാലിൽ തലകീഴായി കെട്ടിയിട്ട് ഇസ്ലാമികവിരുദ്ധമായി ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചായിരുന്നു അരങ്ങേറ്റം. മൃതദേഹം കഴുകൻ കൊത്തിവലിക്കുന്ന കാഴ്ചകണ്ട് ലോകം തരിച്ചുനിന്നു. പിന്നീടങ്ങോട്ട് അഞ്ചുവർഷം അഫ്ഗാൻ ജനത അനുഭവിച്ച ക്രൂരതയ്‌ക്ക് സമാനതകളില്ല. നൂറ്റാണ്ടുകളോളം ആധുനികജീവിതം പരിശീലിച്ച ജനത താലിബാൻ സ്വയം സൃഷ്ടിച്ച ആചാരങ്ങളുടെ മാറാപ്പിനുള്ളിൽ ഉൾവലിയാൻ നിർബന്ധിതരായി.
ഐക്യരാഷ്ടസംഘടന അനുശാസിക്കുന്ന പൗരാവകാശ നിയമാവലികൾക്കുമേൽ കാർക്കിച്ചുതുപ്പിയ താലിബാൻ, എല്ലാ ആധുനിക ജീവിതക്രമങ്ങളെയും പാശ്ചാത്യമെന്നുപറഞ്ഞ് തള്ളി. സ്ത്രീകളെ ലൈംഗിക അടിമകളാക്കി. തങ്ങൾ അടിച്ചേൽപ്പിച്ച രീതികൾ ലംഘിക്കുന്നെന്ന് സംശയിക്കുന്നവരെ കൊന്നുതള്ളുകയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…