Saturday, June 1, 2024
spot_img

മതഭ്രാന്തന്മാരായ താലിബാൻ…. റൈഡുകളില്‍ ആര്‍ത്തുല്ലസിച്ചതിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് തീവച്ച് നശിപ്പിച്ച് ഭീകരർ; വീഡിയോ കാണാം

കാബൂൾ: അഫ്ഗാനിലെ അമ്യൂസ്മെന്റ് പാർക്ക് കത്തിച്ച് താലിബാൻ ഭീകരർ. റൈഡുകളില്‍ ആര്‍ത്തുല്ലസിച്ചതിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് തീവച്ച് നശിപ്പിക്കുന്ന താലിബാന്‍ ഭീകരരുടെ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം കാബൂളിലെ ഒരു അമ്യൂസ്‌മെന്റ് പാർക്കിൽ താലിബാൻ ഭീകരർ ഉല്ലസിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ഇതിനുപിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ വീഡിയോയിൽ ഒരു പാർക്ക് മുഴുവൻ രാത്രിയിൽ കത്തുന്നതായി കണ്ടെത്തിയത്. വീഡിയോ ഷെയർ ചെയ്ത ഒരു ട്വിറ്റർ ഉപയോക്താവ് ക്ലിബർ ഷെബർഗാനിലെ ബോക്ദിയാണ് ഇത് അമ്യൂസ്‌മെന്റ് പാർക്കിന്റേതാണെന്ന് വ്യക്തമാക്കിയത്.

പാർക്കിനുള്ളിൽ പ്രതിമകളും വിഗ്രഹങ്ങളും ഉണ്ടെന്നും അത് ഇസ്ലാമിക ആചാരങ്ങൾക്ക് എതിരാണെന്നും അതിനാലാണ് കത്തിച്ചതെന്നുമാണ് താലിബാൻ പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ട്വിറ്ററിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles