Saturday, May 18, 2024
spot_img

ലീഗിലെ “ഹരിതവിപ്ലവം”: സ്ത്രീകളെ അപമാനിച്ച നേതാക്കളെ പാർട്ടി സംരക്ഷിക്കുന്നു, പ്രതിഷേധം കനക്കുന്നു

മലപ്പുറം: എംഎസ്എഫ് നേതാക്കൾക്കെതിരെ ഹരിത വിഭാഗം നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗിൽ രാജി. ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുളള ഹരിത നേതാക്കളുടെ പരാതിയും അതോട് അനുബന്ധിച്ച് ഉയർന്നു വന്ന വിവാദങ്ങളും നിലനിൽക്കെയാണ് ലീഗിൽ നിന്നും ഒരാൾ രാജി വച്ചത്. എം എസ് എഫിൻ്റെ വനിതാ വിഭാഗമായ ഹരിതയുടെ 10 ഭാരവാഹികൾ ഒപ്പിട്ടാണ് പരാതി നൽകിയിട്ടുള്ളത്. സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവർ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

അതേസമയം പരാതി ഉന്നയിച്ച ഒരു ഹരിത പ്രവർത്തകയുടെ പിതാവ്, മുസ്ലീം ലീഗ് പ്രദേശിക നേതാവും മലപ്പുറം എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറിയുമായ ബഷീർ കലമ്പനാണ് രാജിവച്ചത്. ഹരിത പ്രവർത്തകയായ മകളെക്കുറിച്ച് എം.എസ്.എഫ് നേതാവ് മോശം പരാമർശം നടത്തിയതിൽ പാർട്ടി നടപടിയെടുത്തില്ലെന്നാരോപിച്ചാണ് രാജി എന്ന് ഇയാൾ വ്യക്തമാക്കി.

എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പിലിനെതിരെ ഇദ്ദേഹത്തിന്റെ മകൾ പരാതി നൽകിയിരുന്നു. നേരത്തെ എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതി പിൻവലിക്കണമെന്ന് ലീഗ് നേതൃത്വം ഹരിതയ്‌ക്ക് അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാവ് രാജിവെച്ചത്.
ചൊവ്വാഴ്ച രാവിലെ 10 മണിക്കുള്ളിൽ പരാതി പിൻവലിക്കണമെന്നാണ് അന്ത്യശാസനം. എന്നാൽ പരാതി വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പോലീസിന് കൈമാറിയിരുന്നു. തുടർന്ന് പോലീസ് പരാതിക്കാരില്‍ നിന്ന് മൊഴിയെടുത്തു. അതേസമയം പരാതിയിൽ വിശദമായ ചർച്ച നടത്താമെന്ന് ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്.

എന്നാൽ നേരത്തെ ലീഗ് നേതൃത്വത്തി‍ന്റെ നിര്‍ദേശപ്രകാരം പാണക്കാട് മുനവ്വറലി തങ്ങള്‍ ഹരിത നേതാക്കളായ മുഫീദ തെസ്നിയുമായും, നെജ്മ തബ്ഷീറയുമായും ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്നപരിഹാരം ഉണ്ടാക്കാനായില്ല. നവാസിനെതിരെ നടപടിയെടുത്താല്‍ മാത്രമേ പരാതി പിന്‍വലിക്കൂവെന്ന നിലപാടിൽ ഹരിതനേതാക്കള്‍ ഉറച്ചുനിൽക്കുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles