Sunday, January 11, 2026

യുഎസിൽ ജോ ബൈഡനെതിരെ പ്രതിഷേധം അലയടിക്കുന്നു; “അമേരിക്കയുടെ വിശ്വാസ്യത ബൈഡൻ തകർത്തുവെന്ന് പ്രക്ഷോഭകർ; വീഡിയോ കാണാം

വാഷിങ്ടൺ: യുഎസിൽ ജോ ബൈഡനെതിരെയും അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം. അമേരിക്കയുടെ വിശ്വാസ്യത ബൈഡൻ കളഞ്ഞുകുളിച്ചുവെന്നും, ബൈഡൻ ഭീകരർക്ക് വളരാൻ വഴിമാറിക്കൊടുത്തു എന്നും മുദ്രാവാക്യങ്ങളുയയർത്തിയാണ് പൗരന്മാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. എന്നാൽ പ്രതിഷേധിക്കുന്നത് അഫ്ഗാൻ പൗരന്മാർ മാത്രമല്ല, തദ്ദേശീയരായ നിരവധി ആളുകളും ഇവർക്കൊപ്പം പ്രതിഷേധത്തിൽ ഭാഗഭാക്കായിട്ടുണ്ട്.

അതേസമയം അഫ്ഗാനിലെ ജനങ്ങളെ താലിബാന്‍ ഭീകരര്‍ക്ക് മുന്നിലേയ്ക്ക് എറിഞ്ഞുകൊടുക്കുകയാണ് ബൈഡൻ ചെയ്തതെന്നും ആക്ഷേപം ഉയരുന്നുണ്ട്. യുദ്ധം കീറിമുറിച്ച അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസിന് യാതൊരു ബഹുമാനവും അര്‍ഹിക്കാത്ത രീതിയിലാണ് ബൈഡന്‍ പട്ടാളക്കാരെ പിന്‍വലിച്ചത്. താലിബാന്‍ ഭീകരരെ അഫ്ഗാനിസ്ഥാൻ തന്നെ നേരിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതിനെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്. സ്ത്രീകളുൾപ്പെടെയുള്ളവരാണ് തെരുവുകളിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്. മതഭ്രാന്തന്മാർ അഴിഞ്ഞാടുകയാണ് അഫ്‌ഗാനിലിപ്പോൾ, ഇതിനെല്ലാം കാരണം യുഎസ് മാത്രമാണ്. എന്നാൽ ഭീകരതയെ വളർത്താനാണ് പാകിസ്ഥാനും ശ്രമിക്കുന്നതെന്നും പ്രക്ഷോഭകർ തുറന്നടിച്ചു. ജോ ബൈഡൻ ചെയ്തത് കൊടുംചതിയാണെന്നും, അഫ്ഗാനിൽ സ്ത്രീകളുൾപ്പെടെയുള്ള സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്നും അവർ കണ്ണീരോടെ പറയുകയാണ്.

അതേസമയം പാകിസ്ഥാൻ താലിബാനെ പിന്തുണയ്ക്കുന്നതിനെതിരെ അമേരിക്കയിൽ കഴിഞ്ഞ ദിവസം മുതൽ പ്രതിഷേധം കനക്കുകയായിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ ബൈഡനെതിരെയും മുദ്രാവാക്യങ്ങളുമായി പ്രതിഷേധമറിയിച്ച് അഫ്ഗാൻ പൗരന്മാർ എത്തിയിരിക്കുന്നത്. അഫ്ഗാൻ പതാകകളേന്തിയാണ് പൗരന്മാർ തെരുവിലേക്കിറങ്ങിയത്. പ്ലക്കാർഡുകളും, പാകിസ്ഥാനെതിരെ മുദ്രാവാക്യങ്ങളും വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. താലിബാൻ ലോകത്തിനു തന്നെ ഭീഷണിയാണ്. താലിബാനെ പിന്തുണയ്ക്കുന്നതിലൂടെ പാകിസ്ഥാനും ഭീകരരെ വളർത്താനാണ് ശ്രമിക്കുന്നതെന്നും, അഫ്ഗാനികളെ കൊന്നൊടുക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും പ്രക്ഷോഭകർ ആരോപിച്ചിരുന്നു.

Related Articles

Latest Articles