കാബൂളിൽ താലിബാന്റെ നരവേട്ട തുടരുകയാണ്. ഏറ്റവും കൂടുതൽ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയാകുന്നത് അഫ്ഗാനിലെ സ്ത്രീകളാണ്. ഇപ്പോഴിതാ അഫ്ഗാനിൽ നിന്ന് ദില്ലിയിലെത്തിയ ഒരു സ്‌ത്രീയ്‌ക്കെതിരെ താലിബാൻ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ്. പെൺമക്കളെ ഭീകരന്മാർക്ക് വിറ്റതിൽ മനംനൊന്ത് വിവാഹമോചിതയായി ഇന്ത്യയിലെത്തിയ യുവതിയെയാണ് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
ശരിയത്ത് നിയമപ്രകാരം വിവാഹമോചിതയായ സ്ത്രീ അടിമയാണെന്നും രാജ്യംവിട്ടതിനാൽ വധശിക്ഷയാണെന്നുമാണ് താലിബാന്റെ ഫത്വ. നാല് വർഷം മുൻപാണ് അഫ്ഗാനിൽ നിന്നും വിവാഹമോചനത്തെ തുടർന്ന് യുവതി ഇന്ത്യയിലെത്തിയത്. എന്നാൽ താലിബാന്റെ ഭീകരസംഘടനയിൽപ്പെട്ടയാളാണ് ഭർത്താവ് എന്ന് വൈകിയാണ് യുവതി മനസ്സിലാക്കിയത്.
ഇതിനിടെ തനിക്കുണ്ടായ രണ്ടു പെൺകുഞ്ഞുങ്ങളെ ഭർത്താവ് ഭീകരർക്ക് വിറ്റതോടെ താൻ മാനസികമായി തകർന്നുപോയെന്നും യുവതി പറയുന്നു. തുടർന്ന് മുൻ അഫ്ഗാൻ ഭരണകൂടത്തിൽ നൽകിയ പരാതിയുടെ ബലത്തിലാണ് വിവാഹമോചനം നേടിയത്. അഷ്‌റഫ് ഗാനി ഭരണകൂടത്തിന്റെ അനുമതിയോടെ ഇന്ത്യയിലെത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞു. അതേസമയം താലിബാൻ ഭീകരനായ ഭർത്താവ് നാലു തവണ തന്നെ കുത്തിപരിക്കേൽപ്പിച്ചെന്നും കഴുത്തിലും നെറ്റിയിലും വിരലുകളിലുമേറ്റ പരിക്കുകൾ അതിന്റേതാണെന്നും യുവതി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നാലുവർഷമായി അഫ്ഗാൻ യുവതി ദില്ലിയിലാണ് താമസം. രണ്ടു പെൺകുട്ടികളുമുണ്ട്.
അതിദയനീയമായ കാഴ്ചകളാണ് താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ കണ്ടുകൊണ്ടിരിക്കുന്നത്. പ്രാണരക്ഷാര്‍ഥം പരക്കംപായുന്ന ജനതയുടെ കാഴ്ചകള്‍ ആരെയും കണ്ണീരണിയിക്കും. പിറന്ന മണ്ണില്‍ ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്ന് രക്ഷയുടെ തുരുത്ത് തേടി, ഓടിത്തുടങ്ങിയ വിമാനത്തില്‍ വരെ അള്ളിപ്പിടിച്ച് അവസാന ശ്രമം നടത്തുന്ന അഫ്ഗാനികളുടെ കാഴ്ച ഞെട്ടലോടെയാണ് നാം കണ്ടത് . പിന്നീട് അതിലും കരളലിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു
താലിബാനെ ഭയന്ന് കൈക്കുഞ്ഞുങ്ങളെ മുള്ളുവേലിക്ക് അപ്പുറത്തേക്ക് എറിഞ്ഞ് കൊടുക്കുന്ന മാതാപിതാക്കളുടെ കാഴ്ചയാണ് അവിടെ നിന്നും കണ്ടിരുന്നു. രക്ഷിക്കാന്‍ കേണപേക്ഷിച്ച് സ്ത്രീകള്‍ മുള്ളുവേലിക്ക് അപ്പുറത്തുള്ള ബ്രിട്ടീഷ്, യുഎസ് സൈനികരുടെ കൈയിലേക്കാണ് കുട്ടികളെ എറിഞ്ഞുകൊടുക്കുന്നത്. ഇതിനിടയില്‍ ചില കുട്ടികള്‍ മുള്ളുവേലികളില്‍ കുടുങ്ങുകയും ചെയ്യുന്നുണ്ട്.
താലിബാന്‍ വരുന്നൂ, ഞങ്ങളെ സഹായിക്കൂ എന്ന് കേണപേക്ഷിച്ച് സ്ത്രീകള്‍ കരയുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ഈ കാഴ്ചകള്‍ തങ്ങളുടെ ഹൃദയം പിളര്‍ത്തുന്നുവെന്ന് ബ്രിട്ടീഷ് സൈനികര്‍ പറഞ്ഞായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു ബുർഖയിടാത്ത സ്ത്രീയെ വെടിവച്ച് കൊല്ലുന്ന ദൃശ്യവും ഒൻപതുവയസുകാരിയെ അമ്മയിൽ നിന്ന് പിടിച്ച് പറിച്ചു കൊണ്ടുപോകുന്ന ദൃശ്യവുമെല്ലാം അഫ്ഗാനിൽ നിന്ന് പുറത്ത് വരുന്നുണ്ട്. വെടിയേറ്റ് വീഴുമ്പോഴും പക്ഷേ അഫ്ഗാനിലെ തെരുവുകളിൽ താലിബാനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഭയപ്പെടുന്നത് പോലെ അവർക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ. ലോകത്തിന്റെ ശ്രദ്ധ അവരുടെ മേൽ സദാ പൊതിഞ്ഞുനില്ക്കട്ടെ..
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

