Cinema

ധോണിക്ക് ശേഷം സൗരവ് ​ഗാം​ഗുലിയുടെയും ജീവിതം സിനിമയാകുന്നു;ദാദയെ ആര് അവതരിപ്പിക്കുമെന്നതിൽ ചൂടുപിടിച്ച ചർച്ച

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായിരുന്ന സൗരവ് ​ഗാം​ഗുലിയുടെ ജീവിതം സിനിമയാകുന്നു. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിർമാതാക്കളും സംവിധായകരുമായ അങ്കുർ ​ഗാർ​ഗ്, ലവ് രഞ്ജൻ എന്നിവരാണ് സൗരവ് ​ഗാം​ഗുലിയുടെ ജീവിതം സിനിമയാക്കുന്നത്. ഇതിനായി ഇരുവരും കഴിഞ്ഞദിവസം കൊൽക്കത്തയിലെത്തി ​ഗാം​ഗുലിയെ സന്ദർശിച്ചിരുന്നു.

സൗരവ് ഗാംഗുലിയുമായി അങ്കുർ ​ഗാർ​ഗും ലവ് രഞ്ജനും വിശദമായ ചർച്ച നടത്തുകയും ഗാം​ഗുലിയുടെ ജീവിതത്തിലെ പല സംഭവങ്ങളും സംവിധായകർ ശേഖരിക്കുകയും ചെയ്തു. ആദ്യഘട്ട തിരക്കഥ പൂർത്തിയായിട്ടുണ്ട്. ബി.സി.സി.ഐ പ്രസിഡന്റായിരുന്ന ഒരു താരത്തിന്റെ ഓർമക്കുറിപ്പ് എന്നതിലുപരി മറ്റൊരു ദൃശ്യാവിഷ്‌കാരം വെള്ളിത്തിരയിലൂടെ നൽകാനാണ് ​ഗാർ‌​ഗും രഞ്ജനും ശ്രമിക്കുന്നത്. ​​ഗാം​ഗുലിയുടെ ഭാര്യ ഡോണയിൽ നിന്നും ​ഗാം​ഗുലിയുമായി അടുത്ത് ബന്ധമുള്ളവരിൽ നിന്നും ഇരുവരും വിവരങ്ങൾ തേടുന്നുണ്ടെന്നും റിപ്പോർട്ട് പുറത്തുവരുന്നു. അതേസമയം ആരാവും സൗരവ് ​ഗാം​ഗുലിയെ ബി​ഗ്സ്ക്രീനിൽ അവതരിപ്പിക്കുക എന്നതിനെപ്പറ്റി സ്ഥിരീകരണമൊന്നും ആയിട്ടില്ല. രൺബീർ കപൂറിന്റെ പേരാണ് വാർത്തകളിൽ മുൻപിലുള്ളത്. ആയുഷ്മാൻ ഖുറാനയാണ് ലിസ്റ്റിലുള്ള മറ്റൊരാൾ.

anaswara baburaj

Recent Posts

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി കെ സുരേന്ദ്രനെ കണ്ട് സജി മഞ്ഞക്കടമ്പിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയും രാജിവെച്ച് കേരള കോൺഗ്രസ്…

16 mins ago

ജീവനെടുത്ത പ്രണയപ്പക !കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന്റെ വിധിപറയുന്നത് വരുന്ന വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്)…

2 hours ago

ലഷ്കർ ഭീകരൻ ബാസിത് ഡറിനെ വധിച്ച് സൈന്യം !തലക്ക് 10 ലക്ഷം വില ഇട്ടിരുന്ന ഭീകരൻ കൊല്ലപ്പെട്ടത് കുൽഗാമിൽ കഴിഞ്ഞ രാത്രി നടത്തിയ സൈനിക ഓപ്പറേഷനിൽ

തീവ്രവാദി സംഘടന ലഷ്‌കറിൻെറ ആയ ഉപസംഘടനയായ TRF ന്റെ കാമാൻഡർ ബാസിത് ഡറിനെ വധിച്ച് ഇന്ത്യൻ സൈന്യം. ഇയാളുടെ തലക്ക്…

2 hours ago