കോഴിക്കോട് : കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി വൻ വിവാദമായി കത്തി നിൽക്കുന്നതിനിടയിൽ കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും ജീവനക്കാർ കൂട്ട അവധിയെടുത്തെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു . സബ് കളക്ടറുടെ വിവാഹത്തിന് പങ്കെടുക്കാനാണ് സബ് കളക്ടർ ഓഫീസിലെ അകെ 33 ജീവനക്കാരിൽ 22 ജീവനക്കാരും അവധിയെടുത്ത് കൂട്ടത്തോടെ പോയത്. ഫെബ്രുവരി മൂന്നിന് വെളളിയാഴ്ച തിരുനെൽവേലിയിൽ വച്ചായിരുന്നു സബ്കളക്ടറുടെ വിവാഹം നടന്നത് .
ഭൂമി തരംമാറ്റം അടക്കം നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്നതിൽ നിരന്തരം പഴി കേൾക്കുന്ന ഓഫീസാണിത്. നിരന്തരമായ ആക്ഷേപങ്ങളെ തുടർന്ന് പരാതികൾ കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ടവരാണ് ഇവിടത്തെ ജീവനക്കാരിൽ ഏറിയ പങ്കും.

