CRIME

വിശന്ന് കരഞ്ഞ ഒരുവയസുകാരന്റെ വായിൽ മദ്യം ഒഴിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; അമ്മയും കാമുകനും അറസ്റ്റിൽ

ചെന്നൈ: വിശന്ന് കരഞ്ഞ ഒരുവയസുകാരന്റെ വായിൽ മദ്യം ഒഴിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്ത അമ്മയും കാമുകനും അറസ്റ്റിൽ. കന്യാകുമാരിയിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്. സംഭവത്തിൽ അമ്മ പ്രബിഷ, കാമുകൻ മുഹമ്മദ് സദാം ഹുസൈൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് മക്കളുടെ അമ്മയാണ് പ്രബിഷ. ഭർത്താവുമൊത്ത് കഴിയുന്നതിനിടെയാണ് ഹുസൈനുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് ഈ ബന്ധത്തെ ചൂണ്ടിക്കാട്ടി പ്രബിഷയും ഭർത്താവും നിരന്തരം വഴക്കുണ്ടായിരുന്നു. ഇതേ തുടർന്ന് ഇളയമകനെയും കൂട്ടി ഹുസൈനൊപ്പം നാടുവിടുകയായിരുന്നു.

പ്രബിഷയും കാമുകനും സ്ഥിരമായി രാത്രിയിൽ മദ്യപിച്ചിരുന്നു. കഴിഞ്ഞ ദിവസം മ​ദ്യപിക്കുന്നതിനിടെ ഉറങ്ങി കിടന്നിരുന്ന കു‍ഞ്ഞ് വിശന്ന് കരഞ്ഞു. മദ്യലഹരിയിലായിരുന്ന ഹുസൈൻ കുട്ടിയുടെ വായിലേക്ക് മദ്യം ഒഴിച്ചു കൊടുത്തു. കരച്ചിൽ നിർത്താത്തതിനെ തുടർന്ന് കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും തലയ്‌ക്കടിക്കുകയും ചെയ്തു. ഇതോടെ കുഞ്ഞ് അബോധാവസ്ഥയിലായി. തുടർന്ന് പ്രബിഷ കുഞ്ഞിനെ തണുത്ത വെള്ളത്തിലും ചൂടുവെള്ളത്തിലും മാറിമാറി മുക്കി പിടിക്കുകയായിരുന്നു.

അനക്കമില്ലാത്തതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഒരു മണിക്കൂറോളം കുട്ടിയെ മർദ്ദിച്ചതായും മദ്യം നൽകിയതുമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

anaswara baburaj

Recent Posts

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

12 mins ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

1 hour ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

2 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

2 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

2 hours ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

2 hours ago