പത്തനംത്തിട്ട : കൂട്ട അവധിയെടുത്ത് വിനോദയാത്രക്ക് പോയ ജീവനക്കാർ ജോലിക്ക് തിരികെയെത്തി. ഒട്ടുമിക്ക ജീവനക്കാരും ഇന്ന് ഓഫീസിൽ എത്തിയിട്ടുണ്ട്. ജീവനക്കാർക്കെത്തിരെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വൻ പോലീസ് സുരക്ഷയിലാണ് കോന്നി താലൂക്ക് ഓഫീസ്.
സംഭവത്തിൽ കളക്ടർ റവന്യുമന്ത്രിക്ക് നാളെ റിപ്പോര്‍ട്ട് കൈമാറും. അവധിയെടുത്ത് ഉല്ലാസയാത്രപോയ ജീവനക്കാരോട് വിശദീകരണം തേടും. ഓഫീസില്‍ എത്തിയ ജീവനക്കാര്‍ അധികവും യാത്രയെ പറ്റി പ്രതികരിക്കാൻ തയ്യാറായില്ല. 45 ജീവനക്കാർ ഇന്ന് ഓഫീസിൽ എത്തിയിട്ടുണ്ട്.

