Cinema

തന്റെ 2 ആണ്മക്കളെയും സുന്ദരികളാക്കി കൊറ്റൻകുളങ്ങര ദേവിക്ക് മുന്നിലെത്തി നടി അമ്പിളി ദേവി: വൈറലായി വീഡിയോ

ചവറ: വിവാദങ്ങളിൽ നിന്നെല്ലാം മോചനം നേടി സ്വസ്ഥമായി ജീവിക്കുന്ന സീരിയൽ സിനിമ തരാം അമ്പിളി ദേവിയുടെ പുതിയ വിശേഷമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. തന്റെ രണ്ട് ആണ്മക്കൾക്ക് വേണ്ടിയാണ് അമ്പിളി ദേവി ഇപ്പോൾ ജീവിക്കുന്നത് തന്നെ.ഇപ്പോഴിതാ പെൺവേഷം കെട്ടിയ തന്റെ ആൺമക്കൾ കൊറ്റൻകുളങ്ങര ദേവിക്ക് മുന്നിൽ ചമയവിളക്കേന്തി നിൽക്കുന്നതിന്റെ ചിത്രങ്ങൾ അമ്പിളി ദേവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആഭരണങ്ങളും അടക്കമുള്ള ചമയങ്ങളെല്ലാം അണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. തന്റെ രണ്ട് ആണ്മക്കളെയും നേർച്ചയുടെ ഭാ​ഗമായി താരം പെൺവേഷം കെട്ടിച്ച് വിളക്കെടുക്കാൻ എത്തിച്ചിരുന്നു.

‘കൊറ്റൻകുളങ്ങര ദേവിയുടെ മുന്നിൽ മക്കളുടെ ചമയവിളക്ക്’ എന്ന തലക്കെട്ടോടെയാണ് അമ്പിളി ദേവി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നിരവധി പേർ ഇതിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ‘ആൺകുട്ടികൾ പെൺവേഷം കെട്ടിയതാണെന്ന് തോന്നുന്നില്ല, സുന്ദരന്മാർ സുന്ദരികളായി, മൂത്തയാൾ കുട്ടി അമ്പിളി തന്നെ’ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.അതേസമയം ആചാരവിശുദ്ധിയോടെ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കുത്സവം കഴിഞ്ഞ ദിവസമാണ് നടന്നത്. ദേവി പ്രീതിക്കായി ചമയവിളക്കെടുക്കുന്ന പുരുഷാംഗനമാർ നിരവധി പേരാണ് എല്ലാ വർഷവും ക്ഷേത്രത്തിൽ എത്തിച്ചേരാറുള്ളത്.മാത്രമല്ല ഉദ്ദിഷ്ടകാര്യത്തിനായി പുരുഷന്മാർ വ്രതം നോറ്റാണ് പെൺ വേഷം കെട്ടി കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്ക് എടുക്കുന്നത്. ചമഞ്ഞ് വിളക്കെടുത്താൽ മനസിലുള്ള ആഗ്രഹങ്ങൾ സാധിക്കുമെന്നാണ് ഇവിടത്തെ ഒരു വിശ്വാസം.

B4 Admin

Recent Posts

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

4 hours ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

5 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

5 hours ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

5 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

6 hours ago