Saturday, December 13, 2025

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കുള്ളില്‍ ഭദ്രം

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ തിരൂർ സ്വദേശി ഉനൈസാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളി നിറം പൂശിയ നിലയിലാണ് സ്വർണ കഷ്ണങ്ങൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് കരിപ്പൂരിൽ നിന്ന് സ്വർണം പിടികൂടുന്നത്.

Related Articles

Latest Articles